ജി.സി.സിയില്‍ ഹോട്ടല്‍ താമസത്തിന് ചെലവ് കൂടുതല്‍ കുവൈത്തില്‍

കുവൈത്ത് സിറ്റി: മറ്റു ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തില്‍ ഹോട്ടലുകളിലെ താമസത്തിന് ചെലവേറെയെന്ന് റിപ്പോര്‍ട്ട്. ഹോട്ടല്‍, ടൂറിസം സേവനകാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. കുവൈത്തിലെ ശരാശരി സൗകര്യമുള്ള ഹോട്ടലില്‍ ഒരുരാത്രി താമസിക്കുന്നതിന് 65 ദീനാര്‍ കൊടുക്കണം.
കുവൈത്ത് കഴിഞ്ഞാല്‍ ഖത്തറിലാണ് ജി.സി.സിയില്‍ ഹോട്ടല്‍ വാടക കൂടുതല്‍.
കുവൈത്തിലെയും ഖത്തറിലെയും സാധാരണ ഹോട്ടല്‍മുറിയില്‍ ഒരു ദിവസം കഴിയണമെങ്കില്‍ 220 ഡോളര്‍ ചെലവുവരുമ്പോള്‍ സൗദി, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ദിവസം 110 ഡോളറേ വാടകവരൂ. യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ കിടമത്സരമാണ് നടക്കുന്നത്. ഈ രണ്ട് ജി.സി.സി രാജ്യങ്ങളിലെ ഹോട്ടല്‍ മുറികളില്‍ ഒരു ദിവസത്തെ താമസത്തിന് 110- 165 ഡോളര്‍വരെ കൊടുക്കേണ്ടിവരും. കുവൈത്തുള്‍പ്പെടെ ജി.സി.സി രാജ്യങ്ങളില്‍ വന്‍കിട ഹോട്ടലുകളടക്കം 3100 ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.