കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ മേഖലകളിലായി ജോലി ചെയ്യുന്ന വിദേശികള്‍ പ്രതിവര്‍ഷം 18 ബില്യന്‍ ഡോളറിലധികം തുക നാട്ടിലേക്ക് അയക്കുന്നതായി റിപ്പോര്‍ട്ട്. ഇത് ഒരുവര്‍ഷത്തെ എണ്ണ വരുമാനത്തിന്‍െറ 53 ശതാമാനം വരുമെന്ന് സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള മാന്‍പവര്‍ റീസ്ട്രക്ചറിങ് പ്രോഗ്രാം മേധാവി ഫൗസി അല്‍ മജ്ദലി പറഞ്ഞു. നല്ളൊരു വിഭാഗം സ്വദേശി ചെറുപ്പക്കാര്‍ ജോലിയില്ലാതിരിക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കേണ്ട ഭീമമായ തുകയാണ് ഓരോ വര്‍ഷവും വിദേശ രാജ്യങ്ങളിലേക്ക് ഒഴുകുന്നത്. ലോകബാങ്കിന്‍െറ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ പ്രകാരം 2014 പകുതി മുതല്‍ 2015 പകുതിവരെ കാലയളവില്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളിലെ വിദേശികള്‍ 18.1 ബില്യന്‍ ഡോളറാണ് തങ്ങളുടെ നാടുകളിലേക്ക് അയച്ചത്. ബാങ്കുകള്‍ വഴി ഒൗദ്യോഗികമായി അയച്ചതിന്‍െറ കണക്കാണിത്. വിദേശികള്‍ കൂടുതല്‍ പണം രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന ജി.സി.സി രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള കുവൈത്തിന് ലോകതലത്തില്‍ ഇക്കാര്യത്തില്‍ ഏഴാം സ്ഥാനമുണ്ടെന്നാണ് ലോക ബാങ്ക് പട്ടിക വ്യക്തമാക്കുന്നത്.
എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള പ്രത്യേക സാമ്പത്തിക സാഹചര്യവും ചെറുപ്പക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മയും കണക്കിലെടുത്ത് രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്ന തുക ഇവിടത്തന്നെ ഉപയോഗപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് ഫൗസി മജ്ദലി അഭിപ്രായപ്പെട്ടു. സ്വദേശി ചെറുപ്പക്കാര്‍ക്ക് സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വിദേശികള്‍ക്ക് കമേഴ്സ്യല്‍ ലൈസന്‍സുകള്‍ മേല്‍വാടകക്ക് നല്‍കുന്ന പദ്ധതി അവസാനിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഈ സാഹചര്യം മറികടക്കുന്നതിന് ദേശീയ സ്വദേശിവത്കരണ അതോറിറ്റി മുന്നോട്ടുവെച്ചത്.
നിലവില്‍ സ്വദേശികളുടെ പേരിലെടുത്ത കമേഴ്സ്യല്‍ ലൈസന്‍സുകള്‍ ഉപയോഗിച്ചാണ് ഇന്ത്യക്കാരുള്‍പ്പെടെ വിദേശികള്‍ വിവിധ സംരംഭങ്ങള്‍ രാജ്യത്ത് മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സംവിധാനം നിര്‍ത്തലാക്കുന്നത് സ്വദേശികളെ നേരിട്ട് സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് 2017-2018 കാലത്തെ വികസന പദ്ധതികള്‍ പ്രയോഗതലത്തിലാകുന്നതോടെ ഇത്തരം കമേഴ്സ്യല്‍ ലൈസന്‍സുകള്‍ വ്യാപകമായി അനുവദിക്കപ്പെടാനുള്ള സാധ്യതയാണുള്ളത്.
കൂടാതെ ഈയിടെ സൗദിയില്‍ നടപ്പാക്കിയതുപോലെ മൊബൈല്‍ ഫോണ്‍ വില്‍പനയും റിപ്പയറിങ്ങുമായി ബന്ധപ്പെട്ട കടകള്‍, സ്റ്റില്‍-വിഡിയോ ഫോട്ടോഗ്രഫി മേഖലകള്‍, വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സ് കടകള്‍ തുടങ്ങിയ മേഖലകളില്‍ കുവൈത്തിവത്കരണം വേഗത്തിലാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ഫൗസി നിര്‍ദേശമായി സമര്‍പ്പിച്ചു. അതേസമയം,
സ്വദേശിവത്കരണ വകുപ്പിന്‍െറ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട തലങ്ങളില്‍ ചര്‍ച്ചയാവുകയും മന്ത്രിസഭ അംഗീകരിക്കുകയും ചെയ്യുകയാണെങ്കില്‍ സൗദിയിലേതുപോലെ കുവൈത്തിലെ വിവിധ മേഖലകളില്‍ ഇന്ത്യക്കാരുള്‍പ്പെടെ വിദേശികള്‍ക്ക് വ്യാപകമായി തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.