റമദാനില്‍ നേരിട്ട് പണം പിരിക്കുന്നത്  നിരോധിച്ചതായി മന്ത്രി സബീഹ്

കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃത ധനസമാഹരണം നടക്കുന്നില്ളെന്ന് ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി റമദാനില്‍ സഹായ ആവശ്യങ്ങള്‍ക്കുവേണ്ടി ജനങ്ങളില്‍നിന്ന് നേരിട്ട് പണം സ്വീകരിക്കുന്നത് വിലക്കിയതായി തൊഴില്‍, സാമൂഹികകാര്യമന്ത്രി ഹിന്ദ് അസ്സബീഹ്. ‘മനുഷ്യസേവന പ്രവര്‍ത്തനങ്ങളില്‍ ആധുനിക ടെക്നോളജി ഉപയോഗപ്പെടുത്തല്‍’ എന്ന വിഷയത്തില്‍ കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, നിയമപ്രകാരം മന്ത്രാലയത്തില്‍നിന്ന് മുന്‍കൂട്ടി അനുമതി നേടി രാജ്യത്തെ സന്നദ്ധ സംഘടനകള്‍ പള്ളികളിലും മറ്റും നടത്തുന്ന ധനസമാഹരണം വിലക്കില്ല. എന്നാല്‍, ഉദാരമതികളില്‍നിന്ന് പണം നേരിട്ട് സ്വീകരിക്കുന്നത് ഒഴിവാക്കി പകരം ആധുനിക സാങ്കേതിക സംവിധാനങ്ങളും സൗകര്യങ്ങളും ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുക. കൃത്യമായ നിരീക്ഷണത്തിന്‍െറ അഭാവത്തില്‍ റമദാനിലെ പ്രത്യേക സാഹചര്യം ഉപയോഗപ്പെടുത്തി രാജ്യത്ത് അനധികൃത പണപ്പിരിവ് നടക്കുന്നതായ ആക്ഷേപം ഉണ്ടായിരുന്നു. തീവ്രവാദ-ഭീകരവാദ സംഘടനകളിലേക്കുവരെ പണം എത്താന്‍ സാധ്യതയുള്ള നിലവിലെ രീതിയില്‍ പരിഷ്കരണം വരുത്തുന്നതിന്‍െറ ഭാഗമായാണ് പുതിയ ഉത്തരവെന്ന് മന്ത്രി സൂചിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.