എണ്ണവിലയിടിവ് കുവൈത്തിനെ ബാധിക്കും –ലോക ബാങ്ക് പശ്ചിമേഷ്യാ മേധാവി

കുവൈത്ത് സിറ്റി: എണ്ണയുടെ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കുവൈത്തിനെ ബാധിക്കില്ളെന്ന ലോകബാങ്ക് മേധാവി കിസ്ത്യന്‍ ലഗാര്‍ഡെയുടെ അഭിപ്രായത്തിന് സ്വന്തം തട്ടകത്തില്‍നിന്നുതന്നെ തിരുത്ത്. എണ്ണവിലയിടിവും അനുബന്ധ സാമ്പത്തിക പ്രതിസന്ധിയും കുവൈത്തിനെ ദോഷകരമായി ബാധിക്കുമെന്ന വാദവുമായി ലോകബാങ്കിന്‍െറ മധ്യപൗരസ്ത്യ, പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ഡോ. മസ്ഊദ് അഹ്മദ് ആണ് രംഗത്തത്തെിയത്. 
രാജ്യത്തിന്‍െറ പ്രധാന സാമ്പത്തിക സ്രോതസ്സായ പെട്രോളിന്‍െറ വിലയിലുണ്ടായ ഗണ്യമായ കുറവുകാരണം കുവൈത്തിന്‍െറ ബജറ്റില്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും കുറവുകാണിക്കുമെന്നാണ് ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ അറബ് രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കവെ ഡോ. മസ്ഊദ് അഹ്മദ് അഭിപ്രായപ്പെട്ടത്. എണ്ണയുടെ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ കുവൈത്ത് പോലുള്ള രാജ്യങ്ങള്‍ക്ക് സാധിക്കുമെന്നും ബജറ്റുകളെ ഇത് ബാധിക്കുകയില്ളെന്നുമാണ് ക്രിസ്ത്യന്‍ ലഗാര്‍ഡെ അഭിപ്രായപ്പെട്ടിരുന്നത്. 
കുവൈത്തിന്‍െറ പെട്രോളിന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലത്തകര്‍ച്ച കുവൈത്തിന്‍െറ സാമ്പത്തിക വരുമാന മേഖലയില്‍ വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ടെന്ന് ഡോ. മസ്ഊദ് അഹ്മദ് പറഞ്ഞു. കാലങ്ങളായി മിച്ച ബജറ്റുകള്‍ എന്ന രീതിയില്‍ പോവുകയായിരുന്ന കുവൈത്തിന്‍െറ ബജറ്റില്‍ കമ്മിവരുത്താന്‍ പുതിയ പ്രതിസന്ധികള്‍ കാരണമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരാന്‍ പോകുന്ന പ്രതിസന്ധികള്‍ തിരിച്ചറിഞ്ഞ് കുവൈത്ത് സര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ വന്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത് ഇക്കാര്യത്തില്‍ ആശ്വാസത്തിന് വക നല്‍കുന്നതാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കേവലം ഹ്രസ്വകാല സാമ്പത്തിക പരിഷ്കരണ നടപടികളില്‍ മാത്രം ഒതുക്കാതെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് വേണ്ടതെന്നും ഡോ. മസ്ഊദ് അഹ്മദ് ചൂണ്ടിക്കാട്ടി. പൊതുമേഖലയില്‍ വന്‍ ചെലവുചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കുന്നതോടൊപ്പം എണ്ണയെ മാത്രം വരുമാനമാര്‍ഗമാക്കുന്ന നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാവുകയും വേണം.
 രാജ്യത്തിന് അനുയോജ്യമായ തരത്തില്‍ വരുമാനത്തിനായി മറ്റു സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടത്തൊനും നിശ്ചയദാര്‍ഢ്യത്തോടെ അത് നടപ്പാക്കാനും തയാറാവുകയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുവൈത്ത് ചെയ്യേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.