യാത്രാവിലക്കുള്ള ഈജിപ്തുകാരന്‍ നാടുവിട്ട സംഭവം:  സ്വദേശി ഉദ്യോഗസ്ഥന്‍ പിടിയില്‍

കുവൈത്ത് സിറ്റി: നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതിയായതുകാരണം യാത്രാവിലക്ക് ഏര്‍പ്പെടുത്തപ്പെട്ടയാള്‍ക്ക് നാടുവിടാന്‍ സൗകര്യം ചെയ്തുകൊടുത്ത കേസില്‍ സ്വദേശി ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു. പലര്‍ക്കായി 65,000 ദീനാര്‍ കൊടുക്കാനുള്ള കേസില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തപ്പെട്ട  ഉമര്‍ മുഹ്സിന്‍ എന്ന ഈജിപ്തുകാരനെ നാട്ടിലേക്ക് പോകാന്‍ അനുവദിച്ച കേസില്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനായ ദാവൂദ് സുലൈമാന്‍ എന്ന സ്വദേശിയാണ് കസ്റ്റഡിയിലായത്. ഈജിപ്തുകാരനെ ആദ്യം യു.എ.ഇയില ഒരു വിമാനത്താവളത്തിലേക്കും അവിടെനിന്ന് സ്വന്തം നാട്ടിലേക്കുമാണ് ഇയാള്‍ കയറ്റിവിട്ടത്. ഇന്‍റര്‍പോളിന്‍െറ സഹകരണത്തോടെ ഈജിപ്തുകാരനെ കുവൈത്തിലത്തെിക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.