ഹൃദയാഘാതം: കാസര്‍കോട് സ്വദേശി മരിച്ചു

കുവൈത്ത് സിറ്റി: ഹൃദയാഘാതംമൂലം കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് നോര്‍ത് ചിത്താരി അസീസിയ്യ മദ്റസക്ക് സമീപം പരേതനായ സി.ബി. കുഞ്ഞാലിയുടെയും നബീസയുടെയും മകന്‍ സി.ബി. മുഹമ്മദാലി (ഹനീഫ- 41) യാണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് സബാഹ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ശുവൈഖിലെ റസ്റ്റാറന്‍റിലായിരുന്നു ജോലി. ഭാര്യ: താഹിറ. മക്കള്‍:   അന്‍ശിഫ്, മുബശ്ശിറ, നഫ്ല.  നൗഫല്‍ (കുവൈത്ത്), സുബൈര്‍, ഉമൈറ, ലൈല എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് കെ.എം.സി.സി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.