ബലിപെരുന്നാള്‍: സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

കുവൈത്ത് സിറ്റി: കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നാളെ ബലിപെരുന്നാള്‍ ആഘോഷിക്കാനിരിക്കെ രാജ്യത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി കേണല്‍ ആദില്‍ അഹ്മദ് അല്‍ ഹശ്ശാശാണ് ഇക്കാര്യം അറിയിച്ചത്. ആഘോഷത്തിന്‍െറ ഭാഗമായി കാല്‍നടക്കാര്‍ക്കും യാത്രക്കാര്‍ക്കും നേരെ ഫോം സ്പ്രേ ഉപയോഗിക്കുന്നതിനും വെടിയുതിര്‍ക്കുന്നതിനും  ശക്തമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ട്രാഫിക് വിഭാഗത്തിന്‍െറ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ജാഗ്രത കാണിക്കണമെന്ന് കേണല്‍ ഹശ്ശാശ് ആവശ്യപ്പെട്ടു.  പ്രശ്നങ്ങള്‍ ആഭ്യന്തര ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ കണ്‍ട്രോള്‍ റൂമിലേക്ക് 112 നമ്പറില്‍ വിളിച്ച് അറിയിക്കാമെന്നും ഹശ്ശാശ് കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.