ഒൗഖാഫിന്‍െറ നേതൃത്വത്തില്‍ 81 ഈദ്ഗാഹുകള്‍ ഒരുങ്ങി

കുവൈത്ത് സിറ്റി: പതിവുപോലെ ഈ വര്‍ഷവും ബലിപെരുന്നാളിനോടനുബന്ധിച്ച് വഖഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിക്കും. രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലെ വിവിധ ഭാഗങ്ങളില്‍ ഇക്കുറി 81 ഈദ് ഗാഹുകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രാലയത്തിലെ മസ്ജിദ്കാര്യങ്ങളുമായി ബന്ധപ്പെട്ട 
അസി. അണ്ടര്‍ സെക്രട്ടറി വലീദ് അബ്ദുല്‍ അസീസ് അല്‍ അമ്മാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 18, ഹവല്ലി 14, ജഹ്റ 12, ഫര്‍വാനിയ 12, അഹ്മദി 17, മുബാറക് അല്‍ കബീര്‍- എട്ട് എന്നിങ്ങനെയാണ് വിവിധ ഗവര്‍ണറേറ്റുകളില്‍ സംഘടിപ്പിക്കുന്ന ഈദ് ഗാഹുകളുടെ എണ്ണം. ഓരോ ഗവര്‍ണറേറ്റുകളിലും ഈദുഗാഹുകള്‍ നടക്കേണ്ട സ്ഥലങ്ങള്‍ മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കണ്ടത്തെിയിട്ടുണ്ട്. പെരുന്നാള്‍ നമസ്കാരത്തിന് ആളുകളെ സുരക്ഷിതമായി ഈദ്ഗാഹുകളില്‍ എത്തിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും വലീദ് അബ്ദുല്‍ അസീസ് കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.