കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിസക്കുള്ള ആരോഗ്യ പരിശോധന നടത്താനുള്ള അംഗീകാരം ഖദാമത്ത് ഇന്‍റഗ്രേറ്റഡ് സൊലൂഷന്‍സിന് തന്നെ നല്‍കിയത് ഗള്‍ഫില്‍ പോകാനിരിക്കുന്നവര്‍ക്കും കമ്പനികള്‍ക്കും വന്‍ തിരിച്ചടിയാകും. ആരോഗ്യ പരിശോധന ഇനത്തില്‍ നല്ളൊരു തുക അധികമായി ചെലവാക്കേണ്ടിവരും. ഇതോടൊപ്പം, കേരളത്തില്‍ ഖദാമത്തിന്‍െറ ശാഖ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നത് മലയാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഖദാമത്തിന് തന്നെ വീണ്ടും ആരോഗ്യപരിശോധനാനുമതി നല്‍കിയതോടെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഇക്കാര്യത്തില്‍ ചെലവാക്കേണ്ട തുക മൂന്നിരട്ടിയോളമാണ് ഉയരുക. 12,000 രൂപ ആരോഗ്യപരിശോധനക്ക് ഈടാക്കാനാണ് ഖദാമത്തിന് അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ 4000 രൂപക്ക് ഗാംക്കക്ക് കീഴിലുള്ള മെഡിക്കല്‍ സെന്‍ററുകള്‍ വഴി ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഒരു മാസമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ കൊച്ചി കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഇനിയുള്ള ഒരു മാസം ആരോഗ്യപരിശോധന നടത്തേണ്ടവര്‍ മുംബൈ, ഡല്‍ഹി, ഹൈദരാബാദ് എന്നീ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരും. ആരോഗ്യപരിശോധന ഫീസ് വര്‍ധിക്കുന്നതിനോടൊപ്പം ഈ കേന്ദ്രങ്ങളില്‍ പോകുന്നതിന് യാത്ര, താമസം, ഭക്ഷണം എന്നീ ഇനങ്ങളിലും നല്ളൊരു തുക ഉപഭോക്താക്കള്‍ ചെലവിടേണ്ടിവരും. കുവൈത്തിലെ നിരവധി കമ്പനികള്‍ ജീവനക്കാരുടെ ആരോഗ്യപരിശോധനാ ചെലവുകളടക്കം വഹിച്ച് ഇന്ത്യയില്‍നിന്ന് ജീവനക്കാരെ കൊണ്ടുവരുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കും അധികച്ചെലവ് വരും. ഖദാമത്ത് വന്‍ തുക ഈടാക്കുന്നതായി ലഭിച്ച പരാതികളെ തുടര്‍ന്ന് മൂന്നുമാസം മുമ്പാണ് ഇവരുടെ അംഗീകാരം കുവൈത്ത് അധികൃതര്‍ റദ്ദാക്കിയത്. ഒരാളില്‍നിന്ന് വൈദ്യപരിശോധനക്ക് 24,000 രൂപ വരെ ഈടാക്കിയിരുന്നു. കുവൈത്തിലേക്ക് ജോലിയാവശ്യാര്‍ഥം പോകുന്ന ഇന്ത്യക്കാര്‍ നേരത്തേ ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്‍േറഴ്സ് അഥവാ ഗാംക്കക്ക് കീഴിലുള്ള മെഡിക്കല്‍ സെന്‍ററുകള്‍ വഴിയാണ് ആരോഗ്യപരിശോധന പൂര്‍ത്തിയാക്കിയിരുന്നത്. കഴിഞ്ഞ ജൂണില്‍ മെഡിക്കല്‍ പരിശോധന നടത്തുന്നതിനുള്ള അധികാരം ഖദാമത്ത് ഇന്‍റഗ്രേറ്റഡ് സൊലൂഷന്‍സ് എന്ന കമ്പനിക്ക് നല്‍കുകയായിരുന്നു. ഗാംക്കക്ക് കീഴില്‍ 4000 രൂപയാണ് മെഡിക്കലിനായി നല്‍കേണ്ടിയിരുന്നതെങ്കില്‍ ഖദാമത്ത് ഈടാക്കിയിരുന്നത് 24000 രൂപയാണ്. ഇതിനെതിരെ വന്‍ പ്രതിഷേധവും പരാതിയും ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ കുവൈത്ത് എംബസി ഖദാമത്തിന്‍െറ അംഗീകാരം റദ്ദാക്കുകയും ഗാംക്കയുടെ അംഗീകാരം പുന$സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍, ഖദാമത്തിന്‍െറ റദ്ദാക്കിയ അംഗീകാരം തിരിച്ചുനല്‍കിക്കൊണ്ട് മുംബൈയിലുള്ള കുവൈത്ത് ജനറല്‍ കോണ്‍സുലേറ്റ് വീണ്ടും സര്‍ക്കുലര്‍ പുറത്തിറക്കുകയായിരുന്നു. 12,000 രൂപയാണ് ഒരാള്‍ക്ക് മെഡിക്കല്‍ പൂര്‍ത്തിയാക്കാനുള്ള ഫീസെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.