കുവൈത്ത് സിറ്റി: അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യനിവാസികള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചു. പെരുന്നാളിന്‍െറ സുദിനം രാജ്യത്ത് താമസിക്കുന്ന എല്ലാവര്‍ക്കും സന്തോഷത്തോടെയും സമാധാനത്തോടെയും ആഘോഷിക്കാന്‍ സാധിക്കുന്ന തരത്തിലാക്കി അല്ലാഹു അനുഗ്രഹിക്കട്ടെയെന്ന് അമീര്‍ ആശംസിച്ചു. അതുപോലെ വിവിധ അറബ് മുസ്ലിം നാടുകളിലെ നേതാക്കള്‍ക്കും അവിടത്തെ രാജ്യനിവാസികള്‍ക്കും അമീര്‍ ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ലോകത്തിന്‍െറ എല്ലാ ഭാഗങ്ങളിലും ശാന്തിയും സമാധാനവും സുരക്ഷയും അല്ലാഹു പ്രധാനം ചെയ്യട്ടെയെന്നും എല്ലാ പ്രയാസങ്ങളില്‍നിന്നും കുവൈത്തിന് സംരക്ഷണം ലഭിക്കട്ടെയെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.