കുവൈത്ത് സിറ്റി: ജോലിചെയ്യുന്ന വീട്ടിലെ സ്വദേശി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇത്യോപ്യന്‍ യുവതിക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചു.
ഒരു വര്‍ഷം മുമ്പ് സുലൈബിയയില്‍ സ്വദേശി കുടുംബത്തിലെ യുവതിയും യൂനിവേഴ്സിറ്റി വിദ്യാര്‍ഥിനിയുമായ സഹാം ഹമൂദ് ഫലീതിയെ വീട്ടുകാരുടെ മോശം പെരുമാറ്റം കാരണം കൊലപ്പെടുത്തിയ യുവതിക്കാണ് വധശിക്ഷ ലഭിച്ചത്. കേസ് ആദ്യമായി പരിഗണിച്ച കീഴ്കോടതി പ്രതിയെ വധശിക്ഷക്ക് ശിക്ഷിച്ചിരുന്നു.
ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതി അപ്പീല്‍ പോയെങ്കിലും കീഴ്കോടതി വിധി ശരിവെക്കുകയാണ് അപ്പീല്‍കോടതി ചെയ്തത്. ഇതേ തുടര്‍ന്ന്, പ്രതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കീഴ്കോടതിയുടെയും അപ്പീല്‍ കോടതിയുടെയും വിധിയെ ശരിവെക്കുന്ന നിലപാട് തന്നെ സുപ്രീംകോടതിയും സ്വീകരിച്ചതോടെ പ്രതിയുടെ മുന്നില്‍ ഇനി അമീറിന് ദയാഹരജി കൊടുക്കുകയെന്ന വഴി മാത്രമാണ് ബാക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.