നിരോധിത ഉല്‍പന്നങ്ങള്‍ കണ്ടത്തൊന്‍ വിമാനത്താവളത്തില്‍ എക്സ്റേ സംവിധാനം

കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉള്‍പ്പെടെ നിരോധിത വസ്തുക്കളും സാധനസാമഗ്രികളും രാജ്യത്തേക്ക് കൊണ്ടുവരുന്നത് കണ്ടത്തൊന്‍ വിമാനത്താവളത്തില്‍ ഇനി എക്സ്റേ സംവിധാനവും. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ഖാലിദ് അല്‍ സൈഫാണ് യാത്രക്കാരെ എക്സ്റേ മെഷീന്‍ വഴി കടത്തിവിട്ട് പരിശോധിക്കുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് വെളിപ്പെടുത്തിയത്. 
എക്സ്റേ സംവിധാനം സ്ഥാപിക്കപ്പെടുന്നതിലൂടെ സ്വകാര്യത കാത്തുസൂക്ഷിക്കാനുള്ള ആളുകളുടെ അവകാശം ഹനിക്കപ്പെടുമെന്ന അഭിപ്രായം നിലനില്‍ക്കുമ്പോള്‍തന്നെയാണ് വൈകാതെ ഇത് നിലവില്‍വരുമെന്ന് അധികൃതര്‍ അറിയിച്ചത്. അതേസമയം, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ എക്സ്റേ സംവിധാനം വഴി പരിശോധിക്കുന്നത് ഒഴിവാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.