ഗ്വണ്ടാനമോയിലെ കുവൈത്തി പൗരന്‍ ഫായിസ് അല്‍ കന്ദരിയെ ഉടന്‍ മോചിപ്പിച്ചേക്കും

കുവൈത്ത് സിറ്റി: 14 വര്‍ഷംമുമ്പ് അമേരിക്ക പിടികൂടി ഗ്വണ്ടാനമോ ജയിലിലടച്ച കുവൈത്തി പൗരന്‍ ഫായിസ് അല്‍ കന്ദരിക്ക് ഉടന്‍ മോചനം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അവസാനഘട്ട നടപടികള്‍കൂടി പൂര്‍ത്തിയാക്കി രണ്ടു മാസത്തിനുള്ളില്‍ ഫായിസ് അല്‍ കന്ദരിക്ക് ജന്മനാട്ടില്‍ തിരിച്ചത്തൊനാകുമെന്ന് അമേരിക്കയിലെ കുവൈത്ത് അംബാസഡര്‍ ശൈഖ് സാലിം അബ്ദുല്ല അല്‍ ജാബിര്‍ അസ്സബാഹ് കഴിഞ്ഞദിവസം വെളിപ്പെടുത്തി. 
എംബസിയുടെ നേതൃത്വത്തില്‍ ഫായിസിനെ നാട്ടിലത്തെിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. 
അധികൃതരില്‍നിന്ന് ഒൗദ്യോഗികമായി ഏറ്റുവാങ്ങുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികളാണ് ഇനി ബാക്കിയുള്ളത്. ഗ്വണ്ടാനമോ തടവറയില്‍ ഇനി അവശേഷിക്കുന്ന ഏക കുവൈത്തി തടവുകാരനായ ഫായിസ് അല്‍ കന്ദരിയുടെ മോചനം ഉടന്‍ ഉണ്ടാകുമെന്ന് ഇതിനുമുമ്പ് മോചിപ്പിക്കപ്പെട്ട ഫൗസി ഒൗദയുടെ പിതാവും തടവുകാരുടെ മോചനകാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രത്യേക സമിതി മേധാവിയുമായ ഖാലിദ് അല്‍ഒൗദ പറഞ്ഞു. 13 വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ കൊല്ലമാണ് ഖാലിദ് അല്‍ ഒൗദയുടെ മകന്‍ ഫൗസിയെ ഗ്വണ്ടാനമോയില്‍നിന്ന് മോചിപ്പിച്ച് നാട്ടിലത്തെിച്ചത്. 2014 ജൂലൈയില്‍ ഫൗസി അല്‍ ഒൗദയെ മോചിപ്പിക്കേണ്ടവരുടെ പട്ടികയില്‍ അമേരിക്കന്‍ അധികൃതര്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഫായിസ് കന്ദരിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. 
എന്നാല്‍, ഫായിസിന്‍െറയും മോചനം വൈകാതെ ഉണ്ടാകുമെന്ന് മോചനകാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രത്യേക സമിതിക്ക് അധികൃതര്‍ അന്ന് വാക്കുകൊടുത്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ തുടര്‍നടപടികള്‍ക്കൊടുവിലാണ് ഫായിസിന്‍െറയും മോചനം സാധ്യമാകുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.