കുവൈത്ത് സിറ്റി: ലോകത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് ദേശാടനപ്പക്ഷികളുടെ ഇടത്താവളമായി കുവൈത്ത് മാറുന്നു.
വിവിധ ഇനങ്ങളില്‍പെട്ട പക്ഷികളുടെ താല്‍ക്കാലിക വാസകേന്ദ്രമാണ് രാജ്യമെന്ന് കുവൈത്ത് എന്‍വയണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി അറിയിച്ചു. കുവൈത്തിന്‍െറ ഭൂമിശാസ്ത്രപരമായ പ്രത്യേകതമൂലമാണ് ദേശാടന പക്ഷികളുടെ സുപ്രധാന കേന്ദ്രമായി രാജ്യം മാറിയതെന്ന് എന്‍വയണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി അംഗം റാശിദ് അല്‍ ഹജ്ജി പറയുന്നു. ദേശാടന കാലത്ത് മുഴുവനും കുവൈത്തിലേക്ക് പക്ഷികള്‍ എത്തുന്നുണ്ട്. ഉത്തരാര്‍ധ ഗോളത്തില്‍നിന്നും ദക്ഷിണാര്‍ധ ഗോളത്തില്‍നിന്നുമുള്ള ദേശാടനപ്പക്ഷികളുടെ പ്രധാന ഇടത്താവളമാണ് കുവൈത്ത്. വെള്ളം കുടിച്ചും ഇര തേടിയും വിശ്രമിച്ചും കുവൈത്തില്‍ തങ്ങിയശേഷമാണ് വിവിധ ഇനം ദേശാടനപ്പക്ഷികള്‍ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത്. തണ്ണീര്‍ത്തടങ്ങളും മറ്റുമാണ് ഇവയുടെ പ്രധാന കേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.