കുവൈത്ത് റെഡ് ക്രസന്‍റ് 38,000 ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നു

കുവൈത്ത് സിറ്റി: യുദ്ധക്കെടുതിയും അസ്ഥിരതയും കാരണം പലായനം ചെയ്ത് കുര്‍ദിസ്താന്‍െറ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഇറാഖികള്‍ക്ക് കുവൈത്ത് റെഡ്ക്രസന്‍റ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നു. ഇവിടങ്ങളില്‍ കഴിയുന്ന രണ്ടുലക്ഷം ഇറാഖി അഭയാര്‍ഥി കുടുംബങ്ങള്‍ക്കിടയില്‍ ദിനംപ്രതി 38,000 ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യാനാണ് റെഡ്ക്രസന്‍റ് പദ്ധതി തയാറാക്കിയത്. സംഘര്‍ഷകലുഷിതമായ സിറിയയില്‍നിന്ന് പലായനം ചെയ്ത് ജോര്‍ഡന്‍, ലബനാന്‍ എന്നിവിടങ്ങളില്‍ കഴിയുന്ന അഭയാര്‍ഥികള്‍ക്ക് റെഡ്ക്രസന്‍റ് തുടര്‍ച്ചയായ സഹായങ്ങള്‍ നല്‍കിവരുകയാണ്. ഇതിനിടെ, ആദ്യമായാണ് ഇറാഖി അഭയാര്‍ഥികള്‍ക്കിടയില്‍ കുവൈത്ത് സഹായഹസ്തം നീട്ടുന്നത്. കുവൈത്ത് റെഡ്ക്രസന്‍റിന്‍െറ ഫീല്‍ഡ് വിഭാഗം മേധാവി യൂസുഫ് അല്‍ മിഅ്റാജാണ് കഴിഞ്ഞദിവസം ഇക്കാര്യം അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.