വന്‍ ആയുധശേഖരം പിടികൂടി

കുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും വന്‍ ആയുധശേഖരം പിടികൂടി. സുലൈബിഖാത്ത് മേഖലയിലെ ഖര്‍ണാത്തയില്‍നിന്നാണ് ആയുധശേഖരം പിടികൂടിയത്. മാലിന്യക്കൂമ്പാരത്തിന് അടിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ആയുധശേഖരമാണ് പിടികൂടിയത്. മുനിസിപ്പാലിറ്റിയില്‍ ജോലിചെയ്യുന്ന തൊഴിലാളിയാണ് ആയുധശേഖരം ആദ്യം കണ്ടെടുത്തത്. ഹ്രസ്വ-ദീര്‍ഘ ദൂര മിസൈലുകള്‍, ബോംബുകള്‍, എ.കെ. 47 തോക്കുകള്‍, കുഴിബോംബുകള്‍, ഗ്രനേഡുകള്‍ അടക്കമുള്ള വന്‍ ആയുധശേഖരമാണ് കണ്ടെടുത്തത്. 
നൂറുകണക്കിന് കിലോ വെടിമരുന്നും കണ്ടെടുത്തിട്ടുണ്ട്. വാര്‍ത്താവിനിമയ ഉപകരണങ്ങളും പിടിച്ചെടുത്തവയില്‍പെടുന്നത്.  മുനിസിപ്പാലിറ്റിയില്‍ ജോലിചെയ്യുന്ന ഒരു തൊഴിലാളിയാണ് ആയുധശേഖരം ആദ്യം കണ്ടത്. പൊതു സുരക്ഷാവിഭാഗം അണ്ടര്‍ സെക്രട്ടറി കേണല്‍ അബ്ദുല്‍ ഫത്താഹ് അലി ഉള്‍പ്പെടെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തത്തെി തെളിവെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ആയുധങ്ങളത്രയും ഇറാഖിന്‍െറ കുവൈത്ത് അധിനിവേശ കാലത്തോളം പഴക്കമുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. അടുത്തിടെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വന്‍ ആയുധവേട്ട നടന്നിരുന്നു.  മുബാറക്ക് അല്‍ കബീര്‍ ഗവര്‍ണറേറ്റിന്‍െറ പരിധിയിലുള്ള  അദാന്‍ എന്ന സ്ഥലത്തുനിന്നും അബ്ദലി മരുഭൂമിയില്‍നിന്നും ഒരു മാസത്തിനുള്ളില്‍ വന്‍തോതില്‍ ആയുധശേഖരം പിടികൂടിയിരുന്നു. അബ്ദലി മരുഭൂമിയില്‍ പൈപ്പിനുള്ളില്‍ നിറച്ച ഉഗ്ര സ്ഫോടകശേഷിയുള്ള വെടിക്കോപ്പുകളും ആയുധവും വീണ്ടും കണ്ടത്തെുകയും നിരവധിയാളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.  മരുഭൂമിയില്‍ കുഴിച്ചിട്ട നിലയിലാണ് ആയുധങ്ങള്‍ കണ്ടത്തെിയത്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.