റഷ്യന്‍ സന്ദര്‍ശനം കഴിഞ്ഞ്  അമീര്‍ മടങ്ങി

കുവൈത്ത് സിറ്റി: രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം കഴിഞ്ഞ് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് കുവൈത്തിലേക്ക് മടങ്ങി. രാജ്യത്തത്തെിയ അമീറിനെ കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹും മറ്റു പ്രമുഖരും ചേര്‍ന്ന് സ്വീകരിച്ചു. റഷ്യന്‍ നഗരമായ സോച്ചിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയ അമീറിന്‍െറ നേതൃത്വത്തിലുള്ള കുവൈത്ത് പ്രതിനിധിസംഘം സുപ്രധാനമായ നിരവധി ധാരണപത്രങ്ങളിലും ഉടമ്പടികളിലും ഒപ്പുവെച്ചശേഷമാണ് മടങ്ങിയത്.
 നയതന്ത്ര, പ്രത്യേക, സേവന പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസ ഒഴിവാക്കുന്നതിനുള്ള ഉടമ്പടിയില്‍ വിദേശമന്ത്രിമാരായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹും സെര്‍ജി ലാവ്റോവുമാണ് ഒപ്പുവെച്ചത്. റഷ്യന്‍ സാംസ്കാരിക മന്ത്രാലയവും കുവൈത്ത് നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചര്‍, ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ധാരണപത്രത്തില്‍ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹും റഷ്യന്‍ സാംസ്കാരിക മന്ത്രി വ്ളാദിമിര്‍ മെഡിന്‍സ്കിയും ഒപ്പുചാര്‍ത്തി. കുവൈത്ത് വാര്‍ത്താവിനിമയ മന്ത്രാലയവും റഷ്യന്‍ ഗതാഗത മന്ത്രാലയവും തമ്മിലുള്ള സഹകരണ ഉടമ്പടിയില്‍ കുവൈത്ത് ധനമന്ത്രി അനസ് സാലിഹും റഷ്യന്‍ ഗതാഗതമന്ത്രി മാക്സിം സൊകോലോവും ഒപ്പുവെച്ചു. കുവൈത്ത് പ്രതിരോധ മന്ത്രാലയവും റഷ്യന്‍ കമ്പനി റോസോബൊറോണ്‍ എക്സ്പോര്‍ട്സും തമ്മിലുള്ള സൈനിക ഉപകരണ കരാറില്‍ കുവൈത്ത് പ്രതിരോധമന്ത്രി ശൈഖ് ഖാലിദ് അല്‍ജര്‍റാഹ് അസ്സബാഹും അനറ്റോളി ഇസൈകിനും ഒപ്പുവെച്ചപ്പോള്‍ കുവൈത്ത് പെട്രോളിയവും റഷ്യയിലെ ഗ്യാസ്പ്രോമും തമ്മിലുള്ള ഉടമ്പടിയില്‍ കെ.പി.സി ചെയര്‍മാന്‍ നിസാര്‍ അല്‍അദ്സാനിയും അലക്സി മില്ലറും, കുവൈത്ത് ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടും
 തമ്മിലുള്ള ധാരണപത്രത്തില്‍ കെ.ഐ.എ എം.ഡി ബദ്ര്‍ അല്‍സഅ്ദും റഷ്യന്‍ ഫണ്ട് ഡയറക്ടര്‍ കിറില്‍ ദിമിത്രിയേവും ഒപ്പുചാര്‍ത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.