ഷോപ്പിങ് കോംപ്ളക്സിലെ തര്‍ക്കം: സ്വദേശികളും ഈജിപ്തുകാരും  ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു

ഹവല്ലി: സ്വദേശികളും ഈജിപ്തുകാരും പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. സംഘട്ടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഈജിപ്തുകാരനാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ട് ഹവല്ലിയിലെ ഒരു ഷോപ്പിങ് കോംപ്ളക്സിലാണ് സംഭവം. 
കളിപ്പാട്ടത്തിന്‍െറ വിലയുമായി ബന്ധപ്പെട്ട് കടയിലെ സെയില്‍സ്മാനും സ്വദേശിയും തമ്മിലുള്ള തര്‍ക്കമാണ് വാക്കേറ്റത്തിലേക്കും തുടര്‍ന്ന് സംഘട്ടനത്തിലേക്കുമത്തെിയത്. സ്വദേശിയുടെ ആക്രമണത്തില്‍നിന്ന് നാട്ടുകാരനെ രക്ഷിക്കാന്‍ ഈജിപ്തുകാര്‍ കൂട്ടമായി 
എത്തിയതോടെ ഒരു കൂട്ടം കുവൈത്തി യുവാക്കളും സംഘട്ടനത്തില്‍ പങ്കുചേരുകയായിരുന്നു. രൂക്ഷമായ സംഘട്ടനം പിന്നീട് പൊലീസത്തെിയാണ് 
പിരിച്ചുവിട്ടത്. സംഭവത്തില്‍ ഇരു വിഭാഗത്തില്‍നിന്നുമായി 14 പേരെ പൊലീസ് കസ്റ്റഡിയിലെ
ടുത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.