ജലീബില്‍ വ്യാപക  സുരക്ഷാ പരിശോധനക്ക് സാധ്യത

കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃത തൊഴിലാളികള്‍ ഏറെ താമസിക്കുകയും അനധികൃത സ്ഥാപനങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജലീബ് മേഖലയില്‍ വ്യാപക പരിശോധനക്ക് അധികൃതര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. അടുത്ത ചൊവ്വാഴ്ച മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം അരിച്ചുപെറുക്കിയുള്ള വ്യാപക പരിശോധനക്കാണ് നീക്കം. നിയമലംഘകരില്‍നിന്ന് ജലീബിനെ ശുദ്ധീകരിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി നടക്കുന്ന റെയ്ഡില്‍ തൊഴില്‍ മന്ത്രാലയത്തിന് പുറമെ കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധക വിഭാഗവും പങ്കെടുക്കും. തുടര്‍ച്ചയായ പരിശോധനയിലൂടെ ജലീബിലെ അനധികൃത തൊഴിലാളികളും ബന്ധപ്പെട്ട പ്രശ്നങ്ങളും പൂര്‍ണമായി അവസാനിപ്പിക്കുകയെന്നാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ കണക്കുപ്രകാരം ജലീബില്‍ മൂന്ന് ലക്ഷം തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇതില്‍ ഒരു ലക്ഷംപേര്‍ ബംഗ്ളാദേശികളാണ്. ഇവരില്‍ നല്ളൊരു വിഭാഗം അനധികൃത താമസക്കാരാണെന്നാണ് സുരക്ഷാ വിഭാഗത്തിന് ലഭിച്ച വിവരം. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വ്യാപകമായ പരിശോധനക്ക് അധികൃതര്‍ പദ്ധതി തയാറാക്കിയത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.