ശൈത്യകാലം വരവായി; ഇന്നുമുതല്‍  ടെന്‍റുകള്‍ കെട്ടാം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഖൈമകളുടെ (ടെന്‍റുകള്‍) കാലത്തിന് ഇന്ന് തുടക്കംകുറിക്കും. നവംബര്‍ ഒന്ന് മുതല്‍ മാര്‍ച്ച് അവസാനം വരെയാണ് കുവൈത്തില്‍ ടെന്‍റുകളുടെ കാലമായി കണക്കാക്കുന്നത്. കഠിന ചൂടിന്‍േറതായ കാലാവസ്ഥ അവസാനിച്ചെങ്കിലും പറയത്തക്ക തണുപ്പിലേക്ക് ഇനിയും രാജ്യം വഴിമാറിയിട്ടില്ല. കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായുണ്ടാവാറുള്ള മഴ കഴിഞ്ഞദിവസങ്ങളില്‍ തകര്‍ത്തുപെയ്തതോടെ ചൂടിന് ശമനം വന്നുതുടങ്ങിയിട്ടുണ്ട്. 
പതിവുതെറ്റിക്കാതെ ഇനിയുള്ള അഞ്ചുമാസം മരുപ്രദേശങ്ങളിലും മറ്റും പണിയുന്ന ഖൈമകളില്‍ കഴിച്ചുകൂട്ടാനുള്ള തത്രപ്പാടിലാണ് സ്വദേശികള്‍. നവംബര്‍ ഒന്നു മുതലാണ് ശൈത്യകാല ടെന്‍റുകള്‍ പണിയാന്‍ രാജ്യനിവാസികള്‍ക്ക് അധികൃതര്‍ അനുമതി നല്‍കുക. നവംബര്‍ ഒന്ന് മുതല്‍ മാര്‍ച്ച് അവസാനം വരെ അഞ്ചുമാസം ഇത്തരം ടെന്‍റുകള്‍ പണിയാനും അതില്‍ കഴിച്ചുകൂട്ടാനും അനുമതിയുണ്ടാവും. ഏപ്രില്‍ തുടങ്ങുന്നതിന് മുമ്പ് പൊളിച്ചുനീക്കാത്ത ടെന്‍റുടമകള്‍ക്കെതിരെ ശക്തമായ നിയമനടപടികളാണ് പിന്നീടുണ്ടാവുക. അതേസമയം, ടെന്‍റുകാലം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കുവൈത്ത് മുനിസിപ്പാലിറ്റി ഇതുസംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാക്കി. പെട്രോളിയം ഖനന മേഖലകളില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാറിവേണം ടെന്‍റുകള്‍ പണിയാന്‍. 
അതുപോലെ പ്രകൃതിയുടെ വരദാനമായ ചെറു കുളങ്ങള്‍, ഉയര്‍ന്ന അളവില്‍ വൈദ്യുതി വിതരണം നടത്തിക്കൊണ്ടിരിക്കുന്ന ലൈനുകള്‍, കെട്ടിടങ്ങള്‍, പൊതു സേവന കാര്യാലയങ്ങള്‍ എന്നിവയില്‍നിന്ന് ചുരുങ്ങിയത് 500 മീറ്റര്‍ ദൂരത്തിലുമായിരിക്കണം ടെന്‍റുകള്‍ കെട്ടുന്നത്. ഓരോ ടെന്‍റുകള്‍ക്കും ഇടയില്‍ 100 മീറ്റര്‍ വഴിദൂരം അകല്‍ച്ച ഉണ്ടായിരിക്കുകയും വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വേണ്ട സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാത്ത ടെന്‍റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ളെന്നും ഒരാളുടെ പേരില്‍ അനുമതി കരസ്ഥമാക്കി പണിത ടെന്‍റുകള്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ പാടില്ളെന്നും മുനിസിപ്പല്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അനുവദിച്ച സ്ഥലങ്ങളിലല്ലാതെയും നിബന്ധനകള്‍ പാലിക്കാതെയും പണിയുന്ന ടെന്‍റുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരത്തെി എപ്പോഴും പൊളിച്ചുനീക്കിയേക്കാം. തണുപ്പിന്‍െറ സുഖശീതളിമ ആസ്വദിച്ച് ഇഷ്ടവിഭവങ്ങള്‍ ആഹരിച്ച് കൂട്ടുകാര്‍ക്കൊപ്പം കളിതമാശകള്‍ പങ്കുവെച്ച് സജീവമാകുന്ന രാത്രികളാണ് ഇനിയുള്ള അഞ്ചുമാസക്കാലം. ശീതകാലം പാരമ്യത്തിലത്തെി തണുപ്പ് കടുക്കുന്നതോടെ കുവൈത്തിന്‍െറ മരുഭൂമികള്‍ കൊച്ചുകൊച്ചു ടെന്‍റുകള്‍കൊണ്ട് നിറയും. ഇത്തിരിവെട്ടത്തില്‍ രാവേറെ ചെല്ലുവോളം സജീവമാകുന്ന ക്യാമ്പുകള്‍ നവംബര്‍ പിറന്നതോടെതന്നെ സജീവമാകും. തണുപ്പ് ആസ്വദിക്കാനുള്ള ഈ ടെന്‍റ് ജീവിതം സ്വദേശി സമൂഹത്തിന്‍െറ ജീവിതശൈലിയുടെ ഭാഗമാണ്. എല്ലാ സംവിധാനങ്ങളുമുള്ള ആധുനിക ടെന്‍റുകള്‍ മുതല്‍ സാധാരണക്കാരുടെ ടെന്‍റുകള്‍ വരെയുണ്ട്. താമസിക്കാനത്തെുന്നവരുടെ പേരും പെരുമയും അനുസരിച്ച് ക്യാമ്പില്‍ വൈദ്യുതിയും ഇലക്ട്രോണിക് ഉപകരണങ്ങളും നവീന പാചക സൗകര്യങ്ങളും ഹീറ്ററുകളുമെല്ലാമുണ്ടാകും. ടെന്‍റില്‍ കഴിയാനത്തെുന്നവര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക പൊലീസ് സെല്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷ, ആരോഗ്യം, ഗൈഡന്‍സ് എന്നിവ നല്‍കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ക്ക് പൊലീസ് സെല്‍ നേതൃത്വം നല്‍കും. 
കൂടാതെ ടെന്‍റ് കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രിയും പകലും ഇടവിട്ട് പൊലീസ് നിരീക്ഷണം നടത്തും. ബാച്ലേഴ്സിന്‍െറയും കുടുംബങ്ങളുടെയും ടെന്‍റ് ഏരിയ വ്യത്യസ്തമായിരിക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപകടങ്ങള്‍ കുറക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സുരക്ഷ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആളുകളുടെ അശ്രദ്ധമൂലം പലപ്പോഴും ടെന്‍റുകളില്‍ അപകടങ്ങള്‍ സംഭവിക്കാറുണ്ട്. രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിത് കഷ്ടകാലമാണ്. ഇത്തരം ടെന്‍റുകളുടെ സുരക്ഷ ഉറപ്പുവരുത്തുക, 
അവിടങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള മദ്യം, മയക്കുമരുന്ന് ഉപയോഗം, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കണ്ടത്തൊനും പിടികൂടാനും കണ്ണിലെണ്ണയൊഴിച്ചുവേണം ഇനിയുള്ള കാലം കഴിയാന്‍.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.