കുവൈത്ത് സിറ്റി: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തലവന്‍ ഇബ്രാഹീം അല്‍ബഗ്ദാദിയുമായി കരാറിലേര്‍പ്പെട്ടശേഷമാണ് താന്‍ മസ്ജിദ് ഇമാം സാദിഖിലെ ചാവേര്‍ ആക്രമണത്തിനുള്ള എല്ലാ സഹായവും ചെയ്തതെന്ന് ചാവേര്‍ സ്ഫോടനക്കേസിലെ ഒന്നാം പ്രതി അബ്ദുറഹ്മാന്‍ സബാഹ് അല്‍ഈദാന്‍ കോടതി മുമ്പാകെ സമ്മതിച്ചു.
ക്രിമിനല്‍ കോടതി ബെഞ്ച് തലവന്‍ ജസ്റ്റിസ് മുഹമ്മദ് അദ്ദഈജിന്‍െറ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടന്ന വിചാരണക്കിടയിലാണ് ഒന്നാം പ്രതിയുടെ കുറ്റസമ്മതം. കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. തീവ്രവാദി ആക്രമണത്തെക്കുറിച്ച് ഇയാള്‍ കോടതിയില്‍ പറഞ്ഞത് ഇപ്രകാരമാണ്: സിറിയയില്‍നിന്ന് അഞ്ചാം പ്രതിയായ ശബീബ് സാലിം അല്‍അന്‍സിയെ ഐ.എസ് തലവന്മാര്‍ എന്‍െറ അടുത്തേക്ക് അയച്ചു.
ചാവേര്‍ ഉടന്‍ കുവൈത്തിലത്തെുമെന്ന സന്ദേശവുമായിട്ടാണ് ഇയാള്‍ വന്നത്. തുടര്‍ന്ന്, ആക്രമണം നടക്കുന്നതിന്‍െറ തലേന്ന്, അതായത് വ്യാഴാഴ്ച രാവിലെ ബെല്‍റ്റ് ബോംബുമായി ഒരാള്‍ വരുമെന്ന് ശബീബ് സാലിം എന്നോട് പറഞ്ഞു. അന്ന് നോമ്പ് തുറന്നതിനുശേഷം ബെല്‍റ്റ് ബോംബ് കൊണ്ടുവരാന്‍ വേണ്ടി നുവൈസീബില്‍ പോകാന്‍ എന്നോട് ആവശ്യപ്പെട്ടു. ഇശാ ബാങ്ക് കൊടുക്കുന്നതിന് തൊട്ടുമുമ്പ് ഞാന്‍ നുവൈസീബിലത്തെി. ഞാന്‍ അവിടെയത്തെിയപ്പോള്‍ മൂന്നാം പ്രതി സൗദി പൗരനായ മുഹമ്മദ് അസഹ്റാനി അദ്ദേഹത്തിന്‍െറ കാറില്‍ ഐസ്ബോക്സില്‍ ബെല്‍റ്റ്ബോംബുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. ൃഞാനതുമായി എന്‍െറ കാറില്‍ എന്‍െറ വീട്ടിലത്തെി. പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ എട്ടര മണിക്ക് ഞാന്‍ ഫര്‍വാനിയയിലെ ക്രൗണ്‍ പ്ളാസ ഹോട്ടലിലത്തെി. അവിടെവെച്ച് ചാവേറായ ഫഹദ് സുലൈമാന്‍ അല്‍ഖുബാഇനെ കണ്ടു. ഒരുമിച്ച് പ്രാതല്‍ കഴിച്ചു. ശേഷം ഞങ്ങള്‍ രണ്ടുപേരും എന്‍െറ വീട്ടിലേക്കുപോയി. വീട്ടില്‍ ആ സമയത്ത് എന്‍െറ മറ്റു സഹോദരങ്ങള്‍ ആരും ഉണ്ടായിരുന്നില്ല. ചാവേറിനെ എന്‍െറ വീട്ടിലെ ദീവാനിയയില്‍ കൊണ്ടുവന്നു.
നമ്മുടെ ഓപറേഷന്‍ സമയം ജുമുഅ സമയത്താണെന്നും ലക്ഷ്യം മസ്ജിദ് ഇമാം സാദിഖാണെന്നും ചാവേര്‍ എന്നോട് പറഞ്ഞു. കാരണം, ഈ പള്ളിയുമായി ബന്ധപ്പെട്ടവര്‍ ഇറാഖിലെ സുന്നികളെ കൊന്നൊടുക്കുന്ന സൈനികരെ സഹായിക്കുന്നവരാണെന്നും ചാവേര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട്, ചാവേര്‍ ബെല്‍റ്റ് ബോംബ് ധരിച്ചശേഷം ഏഴാം പ്രതിയായ ജര്‍റാഹ് നമിര്‍ മുജ്ബില്‍ ഗാസി ഖലീഫിന്‍െറ കാറില്‍ ഞങ്ങള്‍ മുബാകിയയിലേക്ക് പോയി. അവിടെയത്തെുമ്പോള്‍ ഉച്ച 12.30. ആളുകള്‍ നമസ്കാരത്തിന് വരുന്നതുവരെ അവിടെ കാത്തുനിന്നു.
നമസ്കാര സമയമായപ്പോള്‍ ചാവേര്‍ സവാബിറിലെ പള്ളിയെ ലക്ഷ്യംവെച്ച് നടന്നുപോയി. ഞാന്‍ എന്‍െറ വീട് ലക്ഷ്യംവെച്ച് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ചാവേറിന്‍െറ എല്ലാ രേഖകളും നശിപ്പിക്കാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നതിനാല്‍ വീട്ടിലത്തെിയ ഉടന്‍ ചാവേറിന്‍െറ പാസ്പോര്‍ട്ടും മറ്റ് രേഖകളും ഞാന്‍ നശിപ്പിച്ചു. അന്ന് രാത്രി 11 മണിക്ക് രഹസ്യാന്വേഷണ വിഭാഗം തന്‍െറ വീട്ടില്‍ പ്രവേശിച്ച് എന്‍െറ സഹോദരനെ പിടികൂടി. അപ്പോള്‍ ഞാന്‍ എന്‍െറ മറ്റൊരു സഹോദരനായ അബ്ദുസ്സലാമിന്‍െറ വീട്ടിലേക്കുപോയി. ശനിയാഴ്ച രാവിലെ മുതല്‍ അസ്ര്‍ വരെ ഞാന്‍ അവിടെ താമസിച്ചു. അപ്പോഴേക്കും എന്‍െറ പിതാവിനെയും പിടികൂടിയ വിവരം അറിഞ്ഞു.
അങ്ങനെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. പിന്നീട്, 22ാം പ്രതി ഫഹദ് സഅദ് അവാദ് അല്‍ഫുദലി എന്‍െറ ഭാര്യ മറിയമിന്‍െറ അടുത്തേക്ക് എന്നെ കൊണ്ടുപോയി. അപ്പോഴേക്കും സ്പെഷല്‍ ഫോഴ്സ് അവിടെ എത്തുകയും എന്നെ പിടികൂടുകയും
ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.