മസ്കത്ത്: ഏതുസമയവും തന്നിലേക്ക് തിരിയാവുന്ന ഒട്ടകങ്ങളുടെ മുന്നില്‍ ജീവന്‍ പണയപ്പെടുത്തി ഒമാനിയായ അഹമ്മദ് അല്‍ തോഖിയെടുത്ത ഫോട്ടോക്ക് രാജ്യാന്തര അംഗീകാരം. വടക്കന്‍ ശര്‍ഖിയയിലെ ബിദ്യയില്‍ നടന്ന ഒട്ടകയോട്ട മത്സരത്തിന്‍െറ അപൂര്‍വചിത്രം പകര്‍ത്തിയാണ് തോഖി നേട്ടം കൊയ്തത്. നാഷനല്‍ ജ്യോഗ്രഫിക് ട്രാവലര്‍ ഫോട്ടോ മത്സരത്തില്‍ മൂന്നാം സ്ഥാനമാണ് തോഖിയുടെ ചിത്രം നേടിയത്. 18,000 മത്സരാര്‍ഥികളുടെ ചിത്രങ്ങളില്‍നിന്നാണ് ഒമാനിന്‍െറ ഒട്ടകയോട്ട മത്സരത്തിന്‍െറ തീക്ഷ്ണത പ്രതിഫലിപ്പിക്കുന്ന ഫോട്ടോ മൂന്നാം സ്ഥാനത്തത്തെിയത്. കാമല്‍ അര്‍ദ എന്ന പേരുള്ള മത്സരത്തിന്‍െറ ചിത്രമാണ് ഈ ഇബ്രി സ്വദേശി തന്‍െറ കാമറയില്‍ പകര്‍ത്തിയത്. ‘വിജയികള്‍ പരാജയപ്പെടുന്ന’ കാമല്‍ അര്‍ദ മത്സരത്തില്‍ ഒട്ടകങ്ങളുടെയും സവാരിക്കാരന്‍െറയും കഴിവുകളാണ് പരീക്ഷിക്കപ്പെടുന്നത്. രണ്ട് ഒട്ടകങ്ങള്‍ പങ്കെടുക്കുന്ന ട്രാക്കില്‍ അവസാനമത്തെുന്ന ഒട്ടകമാണ് വിജയിയാകുക. പരമ്പരാഗത മത്സരരീതിയായ അര്‍ദയില്‍ ഒട്ടകങ്ങളും സവാരിക്കാരും പലപ്പോഴും പരീക്ഷിക്കപ്പെടും. പലപ്പോഴും സവാരിക്കാരന്‍െറ നിര്‍ദേശം അനുസരിക്കാതെ ഒട്ടകങ്ങള്‍ കാഴ്ചക്കാരിലേക്ക് എടുത്തുചാടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് അപകടം പതിയിരുന്നിട്ടും ഫോട്ടോ എടുക്കാന്‍ കാണിച്ച ധൈര്യമാണ് മികച്ച ചിത്രം സമ്മാനിച്ചതെന്ന് തോഖി പറയുന്നു. ഒട്ടകങ്ങളുടെ മത്സരം നടക്കുന്നതിന് ഒരു മീറ്റര്‍ അരികെയാണ് കാമറയുമായി നിലയുറപ്പിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ വിലക്കാന്‍ ശ്രമിച്ചിട്ടും ചിത്രം പകര്‍ത്തുകയായിരുന്നു. തന്‍െറ കാനണ്‍ 5 ഡി മാര്‍ക്ക് രണ്ട് കാമറയില്‍ 17400 എം.എം ലെന്‍സുകള്‍ ഉപയോഗിച്ചാണ് ചിത്രമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഒട്ടകങ്ങളുടെ ഒപ്പമുള്ള മത്സരത്തിനിടയില്‍ പൊടിപാറുന്നതുള്‍പ്പെടെയാണ് കാമറയില്‍ പകര്‍ത്തിയത്. 2007ല്‍ ഫോട്ടോഗ്രഫി രംഗത്തേക്ക്
കടന്നുവന്ന തോഖി 2009 മുതല്‍ പ്രഫഷനലായി മാറി. മെക്സിക്കോയില്‍നിന്നും
ബംഗ്ളാദേശില്‍നിന്നുമുള്ള ഫോട്ടോഗ്രാഫര്‍മാരാണ് ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.