കുവൈത്ത് സിറ്റി: രാജ്യത്തെ നടുക്കി ജൂണ്‍ 26 വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെ സവാബിറിലെ ശിയ പള്ളിയായ ഇമാം സാദിഖിലുണ്ടായ ചാവേര്‍ ബോംബ് ആക്രമണക്കേസിലെ വിചാരണ നടപടികള്‍ക്ക് ചൊവ്വാഴ്ച തുടക്കമാവും. കുവൈത്ത് സിറ്റിയിലെ സുപ്രീംകോടതി സമുച്ചയത്തിലെ (ജസ്റ്റിസ് പാലസ്) ക്രിമിനല്‍ കോടതിയില്‍ ജസ്റ്റിസ് മുഹമ്മദ് റാശിദ് അദ്ദഈജിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഏഴ് സ്ത്രീകളുള്‍പ്പെടെ ആകെ 29 പ്രതികളാണ് കേസിലുള്ളത്. ഏഴുപേര്‍ സ്വദേശികളും അഞ്ചുപേര്‍ സൗദി പൗരന്മാരും മൂന്നു പാകിസ്താനികളും 13 പ്രതികള്‍ ബിദൂനികളുമാണ്. സിറിയയിലെ ഐ.എസ് നിരയിലുള്ള ഒരു പ്രതിയെ പിടികൂടാനായിട്ടില്ല.
ചാവേര്‍ ഫഹദ് സുലൈമാന്‍ അബ്ദുല്‍ മുഹ്സിന്‍ അല്‍ഗബഇ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. അബ്ദുറഹ്മാന്‍ സബാഹ് ഈദാന്‍ സൗദ്, കാര്‍ ഉടമ ജര്‍റാഹ് നമീര്‍ മുജ്ബില്‍ ഗാസി, ബെല്‍റ്റ് ബോംബ് കുവൈത്തിലത്തെിച്ച സൗദി പൗരന്മാരായ മാജിദ് അബ്ുദല്ല മുഹമ്മദ് അസഹ്റാനി, മുഹമ്മദ് അബ്ദുല്ല മുഹമ്മദ് അസഹ്റാനി തുടങ്ങിയവരാണ് പ്രധാനപ്രതികള്‍. ഇവരെ പലവിധത്തില്‍ സഹായിച്ചവരാണ് സ്ത്രീകളടക്കമുള്ള മറ്റു പ്രതികള്‍. ആക്രമണത്തില്‍ ചാവേറിനെ കൂടാതെ 26 പേര്‍ കൊല്ലപ്പെടുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കേസായതിനാല്‍ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും പ്രതികള്‍ക്ക് വേഗത്തില്‍ ശിക്ഷ നല്‍കാനുമാണ് ആഭ്യന്തര മന്ത്രാലയത്തിന്‍െറ ശ്രമങ്ങള്‍.
കുറ്റക്കാര്‍ ആരായാലും നിയമത്തിന്‍െറ മുന്നില്‍നിന്ന് രക്ഷപ്പെടില്ളെന്നും അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും ചാവേര്‍ ആക്രമണം നടന്ന ഉടന്‍ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹും ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹും വ്യക്തമാക്കിയിരുന്നു. വിചാരണയുടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി സമുച്ചയം കനത്ത സുരക്ഷാ വലയത്തിലാണ്. ശക്തമായ പരിശോധനക്ക് ശേഷമായിരിക്കും കോടതിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുക.
സുരക്ഷാ ചുമതലയുള്ള സെക്യൂരിറ്റി ജീവനക്കാരുടെ പരിശോധനക്കുപുറമെ സുരക്ഷാ വിഭാഗത്തിന്‍െറ പ്രത്യേക പരിശോധനയും നിരീക്ഷണവുമുണ്ടായിരിക്കും. കോടതി ജീവനക്കാരോട് പതിവിലും നേരത്തേ കോടതിയിലത്തൊനും തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവരെ ഒരു കാരണവശാലും കോടതിയിലേക്ക് പ്രവേശിപ്പിക്കില്ളെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോടതി സ്ഥിരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമെ രാജ്യസുരക്ഷാ വിഭാഗം, സ്പെഷല്‍ ഫോഴ്സ് തുടങ്ങിയ സുരക്ഷാവിഭാഗങ്ങളെയും കോടതിയിലും പരിസരത്തും വിന്യസിപ്പിക്കും. രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ പ്രത്യേക പരിശോധനയും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.