പ്രതിയിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ
കുവൈത്ത് സിറ്റി: പൊലീസ് വേഷത്തിൽ കൊള്ള നടത്തുന്നയാളെ ജനറൽ ഡിപ്പാർട്മെൻറ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസഥർ പിടികൂടി. കാൽനടക്കാരെ കൊള്ളയടിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരായി വേഷംമാറി എത്തിയതിനിടെയാണ് ഇയാൾ പിടിയിലായത്. ഇതോടെ 18 പരിഹരിക്കപ്പെടാത്ത കേസുകളുടെ ചുരുളഴിഞ്ഞതായി അധികൃതർ അറിയിച്ചു.
തോക്കുകളും മൂർച്ചയുള്ള ഉപകരണങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തി പണവും വസ്തുക്കളും കവരുക, വാഹനങ്ങളിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുക എന്നിവ ഇയാളുടെ പതിവായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റകൃത്യങ്ങൾ സമ്മതിക്കുകയും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മോഷണം നടത്തിയതായി സമ്മതിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. മോഷ്ടിച്ച നിരവധി വസ്തുക്കൾ പ്രതിയിൽനിന്ന് കണ്ടെടുത്തു. പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.