കാപിറ്റൽ ഗവർണറേറ്റ് കോഒാഡിനേഷൻ കമ്മിറ്റി േയാഗത്തിൽനിന്ന്
മനാമ: സിഞ്ച്, ബിലാദുൽ ഖദീം എന്നിവിടങ്ങളിലെ വിവിധ ആവശ്യങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കാപിറ്റൽ ഗവർണറേറ്റ് കോഒാഡിനേഷൻ കമ്മിറ്റി ചർച്ച ചെയ്തു. ഇൗ പ്രദേശങ്ങളിലെ പൊതുജനങ്ങളുടെ ആവശ്യങ്ങളും അവ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
കാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിൽ ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയുടെയും അന്വഷണങ്ങളുടെയും റിപ്പോർട്ട് കമ്മിറ്റി അംഗങ്ങൾ അവതരിപ്പിച്ചു. ലോകാരോഗ്യ സംഘടന മനാമയെ ആരോഗ്യ നഗരമായി പ്രഖ്യാപിച്ച നടപടിയെ കമ്മിറ്റി സ്വാഗതം ചെയ്യുകയും രാജ്യത്തിന് അഭിമാനകരമായ നേട്ടമാണെന്ന് വിലയിരുത്തുകയും ചെയ്തു.
ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയ മധ്യപൗരസ്ത്യ ദേശത്തെ ആദ്യ തലസ്ഥാനമാണിതെനും വിലയിരുത്തി. ഇതിന് പിന്നിൽ പ്രവർത്തിച്ച സർക്കാർ അതോറിറ്റികൾ, മന്ത്രാലയങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവർക്കും കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.