സെ​യ്​​ൻ ബ​ഹ്​​റൈ​ൻ ആ​സ്ഥാ​ന​ത്തെ ബോ​ക്സി​ൽ ജീ​വ​ന​ക്കാ​ർ പ​ഴ​യ ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്നു 

ഇ-വേസ്റ്റ് നിർമാർജന ദൗത്യവുമായി 'സെയ്ൻ' പരിസ്ഥിതിദിനാചരണം

മനാമ: ബഹ്റൈനിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ സെയ്ൻ ബഹ്റൈൻ ഇ-വേസ്റ്റ് നിർമാർജന പദ്ധതിയുമായി ലോക പരിസ്ഥിതിദിനം ആചരിച്ചു. ഇ-വേസ്റ്റിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്തി പരിസ്ഥിതിയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജീവനക്കാർക്കുവേണ്ടി പരിപാടി സംഘടിപ്പിച്ചത്.

പരിസ്ഥിതിയുടെ സുസ്ഥിരത ലക്ഷ്യമാക്കി സെയ്ൻ നടപ്പാക്കി വരുന്ന പദ്ധതികളുടെ ഭാഗമായാണ് ഇ-വേസ്റ്റ് ദൗത്യം ആരംഭിച്ചിരിക്കുന്നത്. കമ്പനി ആസ്ഥാനത്ത് വെച്ചിരിക്കുന്ന ബോക്സിൽ ജീവനക്കാർക്ക് തങ്ങളുടെ പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ നിക്ഷേപിക്കാം.

ദൗത്യം ആരംഭിച്ചതു മുതൽ 20 ടണ്ണോളം പഴയ ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇതുവഴി ശേഖരിച്ചത്. ജീവനക്കാർ ഉപേക്ഷിക്കുന്ന ഉപകരണങ്ങൾ എല്ലാ ദിവസവും റീസൈക്ലിങ് രംഗത്തെ പ്രമുഖരായ ക്രൗൺ ഇൻഡസ്ട്രീസ് ശേഖരിക്കും. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ച് അന്താരാഷ്ട്ര നിലവാരമനുസരിച്ച് റീസൈക്ലിങ് ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.