മുഹറഖ് മലയാളി സമാജം പുകയില വിരുദ്ധ ദിനാചരണം
Posted On
date_range Updated On
date_range ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു
മനാമ: പുകയില വിരുദ്ധ പ്രചാരണ ഭാഗമായി മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ ഒരാഴ്ച നീളുന്ന പോസ്റ്റർ കാമ്പയിനു തുടക്കമായി.
രക്ഷാധികാരി എബ്രഹാം ജോൺ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥമേനോന് നൽകി പോസ്റ്റർ പ്രകാശനം നിർവഹിച്ചു. പ്രസിഡന്റ് അനസ് റഹിം അധ്യക്ഷനായിരുന്നു.
ചടങ്ങിൽ ശ്രീഷ്ണ സുരേഷ്, ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ആനന്ദ് വേണുഗോപാൽ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.