ബഹ്റൈൻ മലയാളി സി.എസ്.ഐ പാരിഷ് രണ്ടാം വാർഷിക വിമൺസ് കോൺഫറൻസിൽനിന്ന്
മനാമ: സ്ത്രീ ശാക്തീകരണവും നേതൃത്വ വികസനവും എന്ന പ്രമേയത്തിൽ ബഹ്റൈൻ മലയാളി സി.എസ്.ഐ പാരിഷ് രണ്ടാം വാർഷിക വിമൺസ് കോൺഫറൻസ് സംഘടിപ്പിച്ചു. റവ. മാത്യൂസ് ഡേവിഡ് സന്ദേശം നൽകി. റോയൽ ബഹ്റൈൻ ആശുപത്രിയിലെ ജനറൽ സർജൻ ഡോ. നീത രവി സ്തനാർബുദ ബോധവത്കരണ ക്ലാസ് നടത്തി. സംവേദനാത്മകമായ സെഷനായിരുന്നു ഇത്.
സെന്റ് പോൾസ് മാർത്തോമ ചർച്ച്, ബഹ്റൈൻ മാർത്തോമ പാരിഷ്, സി.എസ്.ഐ ദക്ഷിണ കേരള ഇടവക എന്നിവിടങ്ങളിൽനിന്നുള്ള വികാരിമാരും സ്ത്രീകളും സമ്മേളനത്തിൽ പങ്കെടുത്തു. സ്ത്രീ ജനസഖ്യ സെക്രട്ടറി ബീന സുനിൽ, വൈസ് പ്രസിഡന്റ് മിനു ഇട്ടൂപ്പ്, ട്രഷറർ ഷിബി പ്രിൻസ്, ജോയന്റ് സെക്രട്ടറി അനിത ദിനേശ് എന്നിവർ പരിപാടി ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.