ഡബ്ല്യു.എം.എഫ് ബഹ്റൈൻ നാഷനൽ കൗൺസിലിന്റെ 2026-27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്
മനാമ: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ബഹ്റൈൻ നാഷണൽ കൗൺസിലിൻ്റെ 2026-27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും പ്രൗഡഗംഭീരമായി നടത്തി. മനാമയിലെ അൽമൻസിൽ ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ ഔദ്യോഗിക പ്രതിനിധികളും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പ്രവാസി മലയാളി കുടുംബങ്ങളും പങ്കെടുത്തു. മനോഹരമായ സ്വാഗത നൃത്തത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
ബഹ്റൈൻ നാഷണൽ കൗൺസിൽ പ്രസിഡന്‍റ് മിനി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജോബി ജോസ് സ്വാഗതം ആശംസിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെന്റ് മേധാവി ഈസാം ഈസ അൽഖയ്യാത് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ പാർലമെന്റ് അംഗം ഡോ. മാസൂമ എച്ച്.എ റഹീം വിശിഷ്ടാതിഥിയായി. ബഹ്റൈനിൽ നിന്നും ഡബ്ല്യു.എം.എഫ് മിഡിൽ ഈസ്റ്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരും ചടങ്ങിലെ മുഖ്യാതിഥികളുമായ അലിൻ ജോഷി, മുഹമ്മദ് സാലി, പ്രതീഷ് തോമസ് എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. ഡബ്ല്യു.എം.എഫ് ബഹ്റൈന്റെ സ്ഥാപക ഭാരവാഹിയും ലോക കേരള സഭാംഗവുമായ കോശി സാമുവലിന് അദ്ദേഹത്തിന്റെ വിലയേറിയ സംഭാവനകളെ മുൻനിർത്തി മോമെന്റോ നൽകി ആദരിച്ചു. നാഷണൽ കൗൺസിൽ കോർഡിനേറ്റർ ശ്രീജിത്ത് ഫെറോക്ക് ആമുഖ ഭാഷണം നടത്തി. വേദിയിലെ വിശിഷ്ടാതിഥികൾ ഒത്തുചേർന്ന് ഭദ്രദീപം കൊളുത്തി. തുടർന്ന് പുതിയ ഭാരവാഹികൾക്കുള്ള ഔദ്യോഗിക ബാഡ്‌ജ് വിതരണവും സത്യപ്രതിജ്ഞാ ചടങ്ങും നടന്നു.
പുതിയ ഭാരവാഹികളായ മിനി മാത്യു (പ്രസിഡന്‍റ്), ശ്രീജിത്ത് ഫെറോക്ക് (കോർഡിനേറ്റർ), ജോബി ജോസ് (സെക്രട്ടറി),ഏബ്രഹാം തോമസ് (ട്രഷറർ), ഡോ. ഷബാന ഫൈസൽ (വൈസ് പ്രസിഡന്‍റ്), സുനിൽ കുമാർ (ജോയിൻ്റ് സെക്രട്ടറി),വിവിധ ഫോറം കോർഡിനേറ്റർമാരായ അനിൽ കുമാർ (ചാരിറ്റി), നവാസ് ചെരണ്ടത്തൂർ (പി.ആർ & മീഡിയ), ബിജു എം ഡാനിയൽ (പ്രവാസി വെൽഫെയർ), നാസിയ ജി.എച്ച് (വുമൺസ് ഫോറം), ജേക്കബ് തെക്കുതോട് (ബിസിനസ്സ്), റഊഫ് വി.എം (മലയാളം ഫോറം), നെൽസൺ വർഗീസ് (മെമ്പർഷിപ്പ്), ഷൈനി ബിനു (ഹെൽത്ത്), സനു കുട്ടൻ (എഡ്യൂക്കേഷൻ & കരിയർ), രതിൻ തിലക് (ആർട്ട് & കൾച്ചർ), ബെർലിത്ത് മാത്യു (യൂത്ത് ഫോറം), പ്രകാശൻ ബാലൻ (ഇവന്റ് ഫോറം), ഫസലു റഹ്മാൻ (എക്സിക്യൂട്ടീവ് മെമ്പർ) എന്നിവരാണ് ഔദ്യോഗിക ബാഡ്ജ് ഏറ്റുവാങ്ങി സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ (2025-26) മികച്ച രീതിയിൽ പ്രവർത്തിച്ച എക്സിക്യൂട്ടീവ് അംഗങ്ങൾക്കുള്ള നന്ദിസൂചകമായി ചടങ്ങിൽ മോമെന്റോകളും സമ്മാനിച്ചു. വൈസ് പ്രസിഡന്റ് ഡോ. ഷബാന ഫൈസൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.