പ്രവാസി വെൽഫെയർ ട്രഷറർ അനസ് കാഞ്ഞിരപ്പള്ളി കിറ്റുകൾ വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറത്തിന് നൽകി
മനാമ: പ്രവാസി വെൽഫെയറിന്റെ ജനസേവന വിഭാഗമായ വെൽകെയർ റമദാൻ കനിവ് എന്ന പേരിൽ റമദാനിൽ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവാസി സെൻററിൽ നടന്ന ചടങ്ങിൽ പ്രവാസി വെൽഫെയർ ട്രഷറർ അനസ് കാഞ്ഞിരപ്പള്ളി ഡ്രൈ ഫുഡ്സ് അടങ്ങിയ കിറ്റുകൾ വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറത്തിന് നൽകിക്കൊണ്ട് റമദാൻ കനിവ് ഉദ്ഘാടനം ചെയ്തു.
പ്രവാസി സമൂഹത്തിലെ ചെറിയ വരുമാനക്കാർക്കും സാധാരണ തൊഴിലാളികൾക്കും ആശ്വാസമാവുന്ന രീതിയിൽ വ്യക്തികൾക്കും കുടുംബങ്ങൾക്കും പാചകം ചെയ്ത് കഴിക്കാനാവശ്യമായ ഭക്ഷണ പദാർഥങ്ങൾ അടങ്ങിയ കിറ്റും നോമ്പ് തുറക്കാൻ ആവശ്യമായ ഇഫ്താർ കിറ്റുകളുമാണ് വെൽകെയർ റമദാൻ കനിവിലൂടെ വിതരണം ചെയ്യുന്നത്.
വെൽകെയർ റമദാൻ കനിവ് പദ്ധതിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും കൂട്ടായ്മകൾക്കും 39916500, 35976986 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം അറിയിച്ചു. പ്രവാസി വെൽഫെയർ സെക്രട്ടറി ജോഷി ജോസഫ്, മൊയ്തു തിരുവള്ളൂർ, എക്സിക്യൂട്ടിവ് അംഗങ്ങളായ അസ്ലം വേളം, അനിൽ ആറ്റിങ്ങൽ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.