മനാമ: ഇനിയുള്ള ദിനങ്ങൾ വിജ്ഞാനോത്സവത്തിെൻറ ആവേശം തുടിക്കുന്ന നാളുകൾ. കോവിഡ് മഹാമാരിയിലും വിജ്ഞാനദാഹം അണയാത്ത കൗമാരപ്രതിഭകൾ മാറ്റുരക്കുന്ന അറിവിെൻറ മഹോത്സവത്തിന് തിരശ്ശീലയുയർന്നു. ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഇന്ത്യ@75 ബി ക്വിസ്' മത്സരത്തിെൻറ രജിസ്ട്രേഷൻ ഞായറാഴ്ച തുടങ്ങുന്നതോടെ വിദ്യാർഥികൾക്ക് ഇനി ആകാംക്ഷയുടെ ദിനങ്ങൾ. ബഹ്റൈൻ പ്രവാസ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തത്തിന് വേദിയാകുന്ന മെഗാ ക്വിസ് മത്സരത്തെ അത്യാവേശത്തോടെയാണ് വിദ്യാർഥി സമൂഹം കാത്തിരിക്കുന്നത്.
അറിവിനും വിജ്ഞാനത്തിനുമൊപ്പം വിലപിടിപ്പുള്ള സമ്മാനങ്ങളും തേടിയെത്തുന്ന അറിവുത്സവം അക്ഷരാർഥത്തിൽ ചരിത്രസംഭവമായി മാറുമെന്നുറപ്പ്. ബഹ്റൈനിലെ ഇന്ത്യൻ വിദ്യാർഥികൾക്കൊപ്പം ഏതു രാജ്യക്കാരായ വിദ്യാർഥികൾക്കും പെങ്കടുക്കാൻ കഴിയുമെന്നതാണ് ഇൗ ക്വിസ് മത്സരത്തിെൻറ സവിശേഷത. ഇന്ത്യ എന്ന മഹത്തായ രാജ്യത്തിെൻറ സമ്പന്ന പാരമ്പര്യം അടുത്തറിയാനുള്ള മികച്ച സന്ദർഭമാണിത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ക്വിസ് മാസ്റ്റർമാരിലൊരാളായ ജി.എസ്. പ്രദീപിെൻറ സാന്നിധ്യം ക്വിസ് മത്സരത്തിെൻറ ആവേശം പരകോടിയിലെത്തിക്കും.
ഇൗ ആവേശത്തിൽ നിങ്ങൾക്കും പങ്കാളികളാകാൻ ആഗ്രഹമില്ലേ? എങ്കിൽ ഇന്നുതന്നെ രജിസ്റ്റർ ചെയ്ത് തയാറെടുപ്പുകൾ തുടങ്ങാം. മിടുക്കരിലെ മിടുമിടുക്കരെ കണ്ടെത്താനുള്ള ഗ്രാൻഡ് ഫിനാലെയിലേക്ക് ചുവടുവെക്കാം. രജിസ്ട്രഷൻ ലിങ്ക്: www.madhyamam.com/bquiz
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.