മുഹറഖ് ഏരിയ സ്നേഹസംഗമത്തിൽ യൂനസ് സലീം പ്രസംഗിക്കുന്നു
മനാമ : ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന “തണലാണ് കുടുംബം” എന്ന ക്യാംപയിനിന്റെ ഭാഗമായി മുഹറഖ് ഏരിയ ദാറുൽ ഈമാൻ മദ്രസയുമായി സഹകരിച്ച് സംഘടിപ്പിച്ച സ്നേഹ സംഗമം ശ്രദ്ധേയമായി. കുടുംബത്തോടൊപ്പം റമദാനെ വരവേൽക്കാം എന്ന വിഷയത്തിൽ യുവ പണ്ഡിതൻ യൂനുസ് സലീം പ്രഭാഷണം നടത്തി.
റമദാൻ മാസം എന്നത് ശരീരത്തോടും മനസിനോടും പട്ടിണി കൊണ്ട് പോരാടി ഇച്ഛകളെ നിലക്ക് നിർത്താനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നേട്ടം കൈവരിക്കണമെങ്കിൽ ഓരോ വ്യക്തിയും കുടുംബവും മികച്ച ആസൂത്രണം നടത്തണം. ദേഹേച്ഛകൾ മനുഷ്യരെ നിയന്ത്രിക്കുമ്പോഴാണ് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കപ്പെടുന്നത്. നോമ്പ് മനുഷ്യരെ തെറ്റുകളിൽ നിന്നും തടഞ്ഞു നിർത്തി നന്മയുടെ ലോകത്തേക്ക് കൈപിടിച്ചാനയിക്കുന്നു. മനസിൽ ഭക്തിയും സഹജീവികളോടുള്ള കാരുണ്യവും ആണ് നോമ്പിലൂടെ വിശ്വാസികൾ നേടിയെടുക്കുന്നതിനും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏരിയ പ്രസിഡന്റ് അബ്ദുൽ റഊഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജലീൽ സ്വാഗതംആശംസിച്ചു. ഉമർഷകീബ് ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സലാഹുദ്ധീൻ നന്ദി പറഞ്ഞു. ശാക്കിർ, ഇജാസ്, ജസീം, ഷക്കീബ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.