???? ??????

പാഴ്​വസ്​തുക്കളിൽ കരകൗശല സാധ്യതകൾ തേടി സമീറ 

മനാമ: പാഴ്​വസ്​തുക്കൾകൊണ്ട്​ മനോഹര വസ്​തുക്കൾ നിർമിച്ച്​ ശ്രദ്ധ നേടുകയാണ്​ ആലപ്പുഴ കായംകുളം സ്വദേശിനി സമീറ റഷീദ്​. ഭർത്താവ്​ റഷീദിനൊപ്പം ഇവർ 15 വർഷമായി ബഹ്​റൈനിലുണ്ട്​. ആറ്​ വർഷമായി കരകൗശലരംഗത്ത്​ സജീവമാണ്​. ചിത്രകലയോ കരകൗശലവിദ്യയോ ഒൗദ്യോഗികമായി പഠിച്ചിട്ടില്ല. 65ഒാളം പാഴ്​വസ്​തുക്കൾകൊണ്ട്​ ആയിരകണക്കിന്​ കരകൗശല സാധനങ്ങൾ ഇവർ നിർമിച്ചുകഴിഞ്ഞു. അലുമിനിയം ഫോയിൽ, മുട്ടത്തോട്​, ന്യൂസ്​ പേപ്പർ, പിസ്​ത ഷെൽ, ​െഎസ്​ക്രീം പാക്കറ്റ്​, പ്ലാസ്​റ്റിക്​ ബോട്ടിൽ, ഒഴിഞ്ഞ പാത്രങ്ങൾ എന്നിങ്ങനെ വലിച്ചെറിയുന്ന വിവിധ സാധനങ്ങൾ ഉപയോഗിച്ചാണ്​ സാധനങ്ങൾ നിർമിക്കുന്നത്​.
മകന്​ സ്​കൂളിലേക്ക്​ വേണ്ടി പ്രോജക്​ടുകൾ ചെയ്​തുകൊടുക്കു​േമ്പാഴാണ്​ ഇൗ രംഗത്തിനോട്​ താൽപര്യം വന്നത്​. പിന്നീട്​ അത്​ ഗൗരവമായി എടുക്കുകയായിരുന്നു.
ഇന്ത്യൻ സ്​കൂളിലെ  അധ്യാപകർക്ക്​ പ്രൊജക്​ടിലേക്ക്​ വേണ്ട സാധനങ്ങൾ, കുട്ടികൾക്കാവശ്യമായ വസ്​തുക്കൾ എന്നിവ സമീറ ഒരുക്കുന്നുണ്ട്​. ഇതറിഞ്ഞ്​ നിരവധി രക്ഷിതാക്കൾ മക്കൾക്ക്​ വേണ്ടിയുള്ള വസ്​തുക്കളുണ്ടാക്കാൻ സമീറയെ തേടിയെത്താറുണ്ട്​. സമീറയുടെ ‘സഫാരി ക്രാഫ്​റ്റ്’​ എന്ന ഫേസ്​ബുക്ക്​ പേജിന്​ അയ്യായിരത്തോളം ഫോളോവേഴ്​സ്​ ഉണ്ട്​. നിരവധി പേർ ഇൗ പേജ്​ നോക്കി പലതരം വസ്​തുക്കളുടെ നിർമാണം അഭ്യസിക്കാറുണ്ട്​. 

ഇതിനകം  ബഹ്​റൈനിലെ വിവിധ പ്രദേശങ്ങളിൽ ഒമ്പത്​ കരകൗശല പ്രദർശനങ്ങൾ നടത്തി. കേരളീയ സമാജം, എൻവിയോൺമ​െൻറ്​ ഡെവലപ്​മ​െൻറ്​ സ​െൻറർ, ബാബുൽ ബഹ്​റൈൻ എന്നിവിടങ്ങളിലും ജൂൺ അഞ്ചിന്​ ലോക പരിസ്​ഥിതി​ദിനത്തോടനുബന്ധിച്ച്​ മനാമ കാപിറ്റൽ മുനിസിപ്പാലിറ്റിയിലും നടത്തിയ എക്​സിബിഷനുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മന്ത്രാലയത്തി​​െൻറ മെമ​േൻറായും ലഭിച്ചു.ബഹ്​റൈനിലെ വിവിധ സമ്മർ ക്യാമ്പുകളിൽ ക്രാഫ്​റ്റ്​ ഡിസൈൻ ക്ലാസുകളും അസോസിയേഷനുകളിലെ വനിതാ വിഭാഗത്തിനുവേണ്ടി പരിശീലനങ്ങളും നടത്തിയിട്ടുണ്ട്​. 

കുട്ടികാലത്ത്​ സ്​റ്റാമ്പ്​ ശേഖരണവും നാണയ ശേഖരണവും ഹോബിയായിരുന്നു. വരയിലും താൽപര്യമുണ്ടായിരുന്നു. വിവാഹശേഷമാണ്​ ബഹ്​റൈനിലെത്തിയത്​. ഇവിടെ ഒഴിവുസമയം ഫലപ്രദമായി വി​നിയോഗിക്കണം എന്ന തോന്നലുണ്ടായി. അതാണ്​ കരകൗശലനിർമാണത്തിലേക്കുള്ള വഴിയൊരുക്കിയത്​. നാട്ടിൽ കിട്ടാത്ത നിരവധി വസ്​തുക്കൾ ഇവിടെ ലഭ്യമാണ്​. അതെ​ല്ലാം ശേഖരിച്ച്​ വെക്കാറുണ്ട്​. പിന്നീട്​ ഏതെങ്കിലും ക്രാഫ്​റ്റിനായി ഉപ​േയാഗിക്കാറാണ്​ പതിവ്​. താൽപര്യമുള്ളവർക്കെല്ലാം പരിശീലിക്കാവുന്ന മേഖലയാണിതെന്ന്​ സമീറ പറഞ്ഞു.

Tags:    
News Summary - waste products-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.