മുഹറഖ് മലയാളി സമാജം സംഘടിപ്പിച്ച വിഷു ഈസ്റ്റർ ഈദ് ആഘോഷം
മനാമ: മുഹറഖ് മലയാളി സമാജം മുറൂജ് സ്റ്റാഫ് മജ്ലിസിൽ വെച്ച് വിഷു ഈസ്റ്റർ ഈദ് ആഘോഷം സംഘടിപ്പിച്ചു.
എം.എം.എസ് അംഗങ്ങളും അൽ മുറൂജ് ജീവനക്കാരും പങ്കെടുത്ത പരിപാടിയിൽ പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലത്തീഫ് കോളിക്കൽ സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റ് അനസ് റഹീം, അൽ മുറൂജ് അസി. മാനേജർ ഷഫീഖ് എന്നിവർ സംസാരിച്ചു.
അനീഷ് കുമാർ, സുനിൽ മാത്യു, ആഷിഖ്, അത്തീഖ്, ആൻമരിയ, ആൻഡ്രിയ, എലൻ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. മെംബർഷിപ് സെക്രട്ടറി ഹരി കൃഷണൻ, എക്സിക്യൂട്ടീവ് അംഗം സാദത്ത് കരിപ്പാക്കുളം, ലിപിൻ ജോസ്, പ്രമോദ് വടകര, മുജീബ് വെളിയംകോട്, ബിജിൻ ബാലൻ, പ്രമീജ് കുമാർ, ഷാഫി, മൊയ്ദീൻ, ഷംഷാദ് അബ്ദുറഹിമാൻ, ബാഹിറ അനസ്, ഷൈനി മുജീബ്, നിഷി റഫീഖ് എന്നിവർ നേതൃത്വം നൽകി. ട്രഷറർ അബ്ദുറഹിമാൻ കാസർകോട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.