Posted On
date_range Updated On
date_range 150 ദീനാർ സഹായം നൽകുന്നതുമായി ബന്ധപ്പെട്ട വിഡിയോ വ്യാജമെന്ന്
മനാമ: സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തിനു കീഴിൽ 150 ദീനാറിന്റെ സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രചരിച്ച വിഡിയോ വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി. ആളുകളെ തട്ടിപ്പിൽ വീഴ്ത്താനുദ്ദേശിച്ചാണ് ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. സാമൂഹിക ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് റമദാനിൽ ഇരട്ടി സഹായം നൽകാൻ മന്ത്രിസഭ തീരുമാനിക്കുകയും അതിന്റെ വിതരണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് കരുതിയിരിക്കണമെന്ന് മന്ത്രാലയം അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.