ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ തള്ളാൻ യാർഡുകളിൽ ഇടമില്ല 

മനാമ: ബഹ്​റൈനിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ തള്ളുന്ന മൂന്ന്​ യാർഡുകളും നിറഞ്ഞതായി റിപ്പോർട്ട്​. ഇതുമൂലം ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ എടുത്തു മാറ്റാനാകാത്ത അവസ്​ഥയാണ്​. ബാർബാർ, സൽമാബാദ്​, അസ്​കർ എന്നിവടങ്ങളിലാണ്​ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ തള്ളുന്ന സ്​ഥലങ്ങളുള്ളത്​. ​ഇൗ സാഹചര്യത്തിൽ ത​​െൻറ മണ്ഡലത്തിൽ ഉപേക്ഷിക്കപ്പെട്ട 100 വാഹനങ്ങളെങ്കിലും സ്വന്തം ചെലവിൽ മാറ്റാൻ തയാറാണെന്ന്​ നോ ർതേൺ മുനിസിപ്പൽ കൗൺസിലർ താഹ അൽ ജുനൈദ്​ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. ഇതിന്​ മേൽനോട്ടം വഹിക്കാൻ ഒരു മുനിസിപ്പൽ ഇൻസ്​പെക്​ടർ വേണമെന്ന്​ മാത്രം. കാറ​ുകൾ നീക്കാനുള്ള കമ്പനികളെ താൻ വാടകക്ക്​ എടുക്കാമെന്ന്​ ഇദ്ദേഹം കൗൺസിലിൽ പറഞ്ഞു. പ്രശ്​നങ്ങൾ സ്വന്തം നിലയിൽ പരിഹരിക്കാൻ ആരും ശ്രമിക്കരുതെന്ന്​ ചെയർമാൻ മുഹമ്മദ്​ ബുഹമൂദ്​ പറഞ്ഞു. കാറുകൾ മാറ്റുന്ന സ്​ഥലങ്ങളിൽ ഇനി സ്​ഥലമില്ല എന്നത്​ പ്രശ്​നം തന്നെയാണ്. ഇൗ സാഹചര്യത്തിൽ പൊതുമരാമത്ത്​, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയം പ്രശ്​ന പരിഹാരത്തിനായി പുതിയ സ്​ഥലങ്ങൾ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
Tags:    
News Summary - vehicles-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.