മനാമ: ബഹ്റൈനിൽ വിവിധ ഭാഗങ്ങളിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. വാഹന ഉടമകൾ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം റിഫയില്‍ നിര് ത്തിയിട്ട കാറിന് തീ പിടിച്ചിരുന്നു. സിവില്‍ ഡിഫന്‍സ് എത്തി തീയണക്കുകയും അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് കണ്ടെത്തിയത്. രണ്ട് ദിവസംമുമ്പ് ബുക്വാറയിലും സമാന സംഭവം നടന്നു. സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥലത്തെത്തി തീയണക്കുകയും കൂടുതൽ അപകടം ഉണ്ടാകുന്നത് ഒഴിവാക്കുകയും ചെയ്തു. ചില പ്രത്യേക സന്ദർഭങ്ങളിൽ വാഹനങ്ങളിൽ ഷോർട് സർക്യൂട്ട് ഉണ്ടാകാറുണ്ടെങ്കിലും വേനലിലെ ഉയർന്ന താപനില കാരണം അത് കത്തിപ്പടരാൻ കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വാഹനങ്ങളുടെ ഇലക്ട്രിക് വയറിങ് സംവിധാനത്തിലെ തകരാറുകൾ, വയറുകളുടെ ലൂസ് കണക്ഷൻ എന്നിവ ഷോർട് സർക്യൂട്ട് ഉണ്ടാക്കാനുള്ള കാരണമാണ്. അതിനാൽ ഇലക്ട്രീഷ്യനെക്കൊണ്ട് വാഹനങ്ങളിലെ വയറിങ് സംവിധാനം, ബാറ്ററി എന്നിവ പരിശോധിക്കുകയും തകരാറുകൾ ഇല്ലായെന്ന് ഉറപ്പ് വരുത്താനും വാഹന ഉടമകൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിർത്തിയിട്ട വാഹനങ്ങൾ അമിതമായി ചൂട് പിടിക്കുന്നതും അപൂർവ്വമായി തീപിടുത്തം ഉണ്ടാക്കുന്നുണ്ട്. അതിനാൽ വാഹനങ്ങളിൽ ഫുൾടാങ്ക് എണ്ണ അടിക്കുന്നത് ഒഴിവാക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. അരടാങ്കിന് താഴെ എണ്ണ നിറക്കുകയും അഥവാ അതിൽ കൂടുതൽ വേണമെങ്കിൽ, ഉച്ചക്കുശേഷം ചൂട് കുറയുന്നതിന് അനുസരിച്ച് നിറക്കുന്നതുമാകും അഭികാമ്യം. എഞ്ചിൻ ഒാഫ് ചെയ്യാതെ നിർത്തിയിട്ട് പോകുന്നതും അപകടത്തിന് കാരണമാക്കിയേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.