ബഹ്റൈൻ വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് വാത്സല്യം അനാഥ സ്പോൺസർഷിപ് പദ്ധതിയിലേക്ക്
കുട്ടികളെ ഏറ്റെടുത്തുകൊണ്ട് ഇബ്റാഹിം ഹാജി, സമസ്ത പ്രസിഡന്റ് ഫക്രുദ്ദീൻ തങ്ങൾക്ക് തുക
കൈമാറുന്നു
മനാമ: ബഹ്റൈൻ വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി വാത്സല്യം പദ്ധതി ഒമ്പതാം വാർഷികവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിൽനിന്ന് മരിച്ച പ്രവാസികളുടെയും നാട്ടിൽനിന്ന് മരിച്ചവരുടെയും അനാഥരായ ആൺകുട്ടികളെ സ്പോൺസർ ചെയ്തുകൊണ്ട് ഒമ്പത് വർഷമായി സാമ്പത്തികമായി സഹായിക്കുന്ന പദ്ധതിയാണ് വാത്സല്യം.
സാമ്പത്തിക സഹായവും ഒപ്പം യതീംഖാനയിൽനിന്നും ഭക്ഷണസഹായവും യതീംഖാനയുടെ കീഴിലുള്ള ഹോസ്പിറ്റലിൽ ചികിത്സാ സഹായവും വിദ്യാഭ്യാസ സഹായവും റമദാനിലും പെരുന്നാളിനും പ്രത്യേക സഹായങ്ങളും നൽകിവരുന്നു. പുതുതായി 12 കുട്ടികളെ കൂടി ഉൾപ്പെടുത്തി ഈ വർഷം 44 കുട്ടികളെ ഏറ്റെടുത്ത് വാത്സല്യം പദ്ധതി വിപുലീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.