ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ 30ാമത് വെക്കേഷൻ ബൈബിൾ ക്ലാസിന് കൊടിയേറ്റുന്നു
മനാമ: മധ്യപൂർവ ഏഷ്യയിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ മാതൃദേവാലയമായ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ 30ാമത് വെക്കേഷൻ ബൈബിൾ ക്ലാസിന് തുടക്കം കുറിച്ചു. ഇടവക സഹവികാരിയും യൂനിറ്റ് വൈസ് പ്രസിഡന്റുമായ ഫാ. സുനിൽ കുര്യൻബേബി പതാക ഉയർത്തി. ഫാ. പോള്‍ മാത്യു, ജനറൽ കൺവീനറും ഹെഡ് മാസ്റ്ററുമായ ജോർജ് വർഗീസ്, സൺഡേ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ബിനു എം. ഈപ്പൻ, ഒ.വി.ബി.എസ് സൂപ്രണ്ട് ജീസൺ ജോർജ്, സെക്രട്ടറി എ.പി. മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
മലങ്കര ഓർത്തഡോക്സ് നാഗ്പുർ സെമിനാരി അംഗം ഡീക്കൻ ജെറിൻ പി. ജോണാണ് ഈ വർഷത്തെ ബൈബിൾ ക്ലാസ് ഡയറക്ടർ. മലങ്കര സഭയിലെ തന്നെ ഏറ്റവുമധികം കുട്ടികൾ പങ്കെടുക്കുന്ന ബൈബിൾ ക്ലാസ് ജൂൺ 23ന് വൈകീട്ട് 6.45ന് ഉദ്ഘാടനം ചെയ്യും. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ പാട്ടുകൾ, ആക്ഷൻ സോങ്ങുകൾ, കളറിങ്, സ്നേഹ വിരുന്ന് എന്നിവയുണ്ടാകും. സമാപന ദിവസമായ ജൂലൈ ഒന്നിന് മാർച്ച് പാസ്റ്റ്, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടാകുമെന്ന് കത്തീഡ്രല്‍ ട്രസ്റ്റി ശാമുവേല്‍ പൗലോസ്, സെക്രട്ടറി ബെന്നി വര്‍ക്കി എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.