മനാമ: വിടപറഞ്ഞ ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി യു.പി.പി അനുശോചന യോഗം സംഘടിപ്പിച്ചു. ഫ്രാന്‍സിസ് കൈതാരത്ത് നിയന്ത്രിച്ച യോഗത്തില്‍ യു.പി.പി നേതാക്കളായ എബ്രഹാം ജോണ്‍, മോനി ഒടിക്കണ്ടത്തില്‍, റഫീഖ് അബ്ദുല്ല, ബിജു ജോർജ്, ചന്ദ്രബോസ്, പവിത്രന് പൂക്കുറ്റിയില്‍, എബി തോമസ്, ജമാല്‍ കുറ്റിക്കാട്ടില്‍, ജ്യോതിഷ് പണിക്കര്‍, അന്‍വര്‍ ശൂരനാട് എന്നിവര്‍ സംസാരിച്ചു.
ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയുമുള്ള ജനകീയനായ ഭരണാധികാരിയെയാണ് അറബ് ജനതക്കും ലോകത്തിനും നഷ്ടമായതെന്നും അദ്ദേഹത്തിെൻറ ഭരണ നൈപുണ്യതയുടെ ഏറ്റവും വലിയ തെളിവാണ് ഒരു ദിവസംപോലും ലോക്ഡൗണ്‍ ചെയ്യാതെ കോവിഡ് മഹാമാരിയെ നിയന്ത്രണവിധേമാക്കിയതെന്നും സംസാരിച്ചവര്‍ പറഞ്ഞു. എഫ്.എം. ഫൈസല്‍ സ്വാഗതവും തോമസ് ഫിലിപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.