ഉബൈദ് ചങ്ങലീരി കർമ ശ്രേഷ്ഠ അവാർഡ് കുട്ടൂസ മുണ്ടേരിക്ക് സമ്മാനിക്കുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല കമ്മിറ്റിയുടെ 2024 പ്രഥമ ഉബൈദ് ചങ്ങലീരി കർമശ്രേഷ്ഠ അവാർഡ് കുട്ടൂസ മുണ്ടേരിക്ക് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എ. സമദ് സമർപ്പിച്ചു. ജില്ല കമ്മിറ്റിക്കുവേണ്ടി നിസാമുദ്ദീൻ മാരായമംഗലം ഷാൾ അണിയിച്ചു.
45 വർഷത്തെ പ്രവാസ ജീവിതത്തിൽ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനത്തിന് അദ്ദേഹം നൽകിയ സംഭാവന മുൻനിർത്തിയാണ് അവാർഡിന് തെരഞ്ഞെടുത്തത്. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇൻമാസ് ബാബു പട്ടാമ്പി അധ്യക്ഷതവഹിച്ചു.
ഷംസുദ്ദീൻ വെള്ളികുളങ്ങര, അസൈനാർ കളത്തിങ്കൽ, കെ.പി. മുസ്തഫ, എസ്.വി. ജലീൽ, ഷറഫുദ്ദീൻ മാരായമംഗലം എന്നിവർ ആശംസകൾ നേർന്നു. കെ.എം.സി.സി മുട്ടിപ്പാട്ട് സംഘത്തിന് ജില്ല കമ്മിറ്റിയുടെ ഉപഹാരം ജില്ല ട്രഷറർ ഹാരിസ് വി.വി തൃത്താല നൽകി.
യൂസുഫ് മുണ്ടൂർ, അൻവർ സാദത്ത്, നൗഫൽ പടിഞ്ഞാറങ്ങാടി, നൗഷാദ് പുതുനഗരം, മാസിൽ പട്ടാമ്പി, അനസ് നാട്ടുകൽ, ഷഫീഖ് വല്ലപ്പുഴ, കരീം പെരിങ്ങോട്ട് കുറിശ്ശി, അൻസാർ ചങ്ങലീരി എന്നിവർ നേതൃത്വം നൽകി. ജിഷാദ് ഖിറാഅത്ത് അവതരിപ്പിച്ചു. നിസാമുദ്ദീൻ മാരായമംഗലം സ്വാഗതവും ആഷിഖ് പത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.