ഉപഭോക്തൃ വിലസൂചികയിൽ മൂന്നുശതമാനം വർധന; വിനോദ മേഖലയിലും ഭക്ഷണസാധനങ്ങൾക്കും വിലയേറി
മനാമ: ബഹ്‌റൈനിൽ 2025 ആഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ 2026 ആഗസ്റ്റിൽ ഉപഭോക്തൃ വിലസൂചിക (സി.പി.ഐ) മൂന്ന് ശതമാനം ഉയർന്നതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. പ്രധാന മേഖലകളിലെ സാധനങ്ങൾക്കും സേവനങ്ങൾക്കും വില വർദ്ധിച്ചതാണ് ഉപഭോക്തൃ വിലയിൽ ഈ വാർഷിക വർദ്ധനവിന് കാരണമായത്. വിനോദ, സാംസ്കാരിക മേഖലയിലാണ് ഏറ്റവും വലിയ വിലവർദ്ധനവ് രേഖപ്പെടുത്തിയത് - 10.1 ശതമാനം.
ഭക്ഷണപാനീയങ്ങൾക്ക് 8.1 ശതമാനവും ഗതാഗത മേഖലയിൽ 7.8 ശതമാനവും വില വർദ്ധിച്ചു. വിദ്യാഭ്യാസ മേഖലയിൽ 2.8 ശതമാനം, മറ്റ് വസ്‌തുക്കളിലും സേവനങ്ങളിലും 3.2 ശതമാനം, റസ്റ്റാറന്റുകൾ, ഹോട്ടലുകൾ എന്നിവയിൽ 1.1 ശതമാനം എന്നിങ്ങനെയാണ് നിരക്കുകൾ ഉയർന്നത്. അതേസമയം, ചില മേഖലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ വിലയിൽ 9.4 ശതമാനത്തിന്റെ കുറവുണ്ടായി.
ഗാർഹിക ഉപകരണങ്ങൾ, ഫർണിച്ചറുകൾ, അറ്റകുറ്റപ്പണികൾ എന്നിവയിൽ 1.4 ശതമാനവും ഭവന നിർമ്മാണം, വെള്ളം, വൈദ്യുതി, ഗ്യാസ് തുടങ്ങിയ ഇന്ധനങ്ങളിൽ 1.1 ശതമാനവും വില കുറഞ്ഞു. കൂടാതെ, മദ്യപാനീയങ്ങൾ, പുകയില ഉൽപ്പന്നങ്ങൾ എന്നിവയിൽ 0.7 ശതമാനവും ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ 0.2 ശതമാനവും ആരോഗ്യ, വൈദ്യസഹായ സേവനങ്ങളിൽ 0.1 ശതമാനവും വിലക്കുറവ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.