എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ണ്ട് സ​യ്യി​ദ് മു​ഹ​മ്മ​ദ് തു​റാ​ബ് ത​ങ്ങ​ളെ ഐ.​സി.​എ​ഫ് നേ​താ​ക്ക​ൾ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​രി​ക്കു​ന്നു

തു​റാ​ബ് ത​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

മ​നാ​മ: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന എ​സ്.​എ ട​വ​ർ പ്ര​ചാ​ര​ണാ​ർ​ഥം ബ​ഹ്റൈ​നി​ലെ​ത്തി​യ എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് തു​റാ​ബ് സ​ഖാ​ഫി, കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ മാ​സ്റ്റ​ർ കൊ​ളാ​രി എ​ന്നി​വ​ർ​ക്ക് ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പ്പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മ​ല​ബാ​റി​ന്റെ വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​ദ്ധ​തി​ക​ളു​ടെ ആ​സ്ഥാ​ന​മാ​യി മാ​റു​ന്ന ശൈ​ഖ് അ​ബൂ​ബ​ക്ക​ർ ട​വ​റി​ന്റെ നി​ർ​മാ​ണം വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഐ.​സി.​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​സി. സൈ​നു​ദീ​ൻ സ​ഖാ​ഫി, അ​ഡ്വ. എം.​സി. അ​ബ്ദു​ൽ ക​രീം, അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി, അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ, വി.​പി.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി, മു​സ്ത​ഫ ഹാ​ജി ക​ണ്ണ​പു​രം, ഉ​മ​ർ ഹാ​ജി ചേ​ല​ക്ക​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് മു​ഹ​റ​ഖ് സു​ന്നി സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന ബു​ർ​ദ മ​ജ്‍ലി​സി​ന് സ​യ്യി​ദ് തു​റാ​ബ് ത​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും.

Tags:    
News Summary - turab thangal- bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT