Posted On
date_range Updated On
date_range ലഹരിവസ്തുക്കൾ കൈവശംവെച്ച മൂന്ന് ഏഷ്യക്കാർ അറസ്റ്റിൽ
മനാമ: ലഹരിവസ്തുക്കൾ കൈവശംവെക്കുകയും വിൽക്കുകയും ചെയ്ത മൂന്ന് ഏഷ്യക്കാരെ ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 30-32 വയസ്സുള്ളവരാണിവർ. നുഐമിലെ ഒരു ഫ്ലാറ്റിലാണ് ഇവർ ലഹരിവസ്തുക്കൾ വിറ്റിരുന്നത്.
ഇതുസംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.