പ്രവാസലോകത്തെ റമദാൻ ദിനങ്ങൾക്ക് നാട്ടിലെ നോമ്പുകാലത്തിന്റെ ഓർമയും രുചിയും പകർന്നുനൽകാൻ ഗുദൈബിയയിലെ എം.ആർ.എ റസ്റ്റാറന്റ് ഒരുങ്ങിക്കഴിഞ്ഞു. മലബാറിന്റെ തനത് പലഹാരങ്ങളും വിഭവങ്ങളുമായി വിപുലമായ ഇഫ്താർ ഒരുക്കങ്ങളാണ് ഇത്തവണ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
നോമ്പുതുറ വിഭവങ്ങളിൽ ഇത്തവണത്തെ പ്രധാന ആകർഷണം എം.ആർ.എയുടെ സ്നാക്സ് മേളയാണ്. തനി നാടൻ രുചിയിൽ തയാറാക്കിയ 120ൽ അധികം മലബാർ പലഹാരങ്ങളാണ് റസ്റ്റാറന്റിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ നോമ്പുതുറക്ക് മാറ്റുകൂട്ടാൻ മാങ്ങയും നെല്ലിക്കയും ഉൾപ്പെടെയുള്ള ഉപ്പിലിട്ട വിഭവങ്ങളുടെ പ്രത്യേക ശേഖരവും ലഭ്യമാണ്. കൂട്ടായ നോമ്പുതുറകൾക്കായി എം.ആർ.എ വിപുലമായ പാർട്ടി ഹാളും സജ്ജീകരിച്ചിട്ടുണ്ട്. ബുഫേ സിസ്റ്റത്തിലൂടെയും മറ്റും പാർട്ടി ഹാൾ ഉപയോഗപ്പെടുത്തുമ്പോൾ, റമദാൻ മാസത്തിൽ ഹാളിനായി പ്രത്യേകം ചാർജ് ഈടാക്കുന്നതല്ല എന്നതും ഇവിടത്തെ വലിയ പ്രത്യേകതയാണ്.
അത്താഴം ഇനി സ്പെഷൽ
അത്താഴത്തിനായും അതിസമൃദ്ധമായ വിഭവങ്ങളാണ് റസ്റ്റാറന്റ് ഒരുക്കിയിരിക്കുന്നത്. പുലർച്ച മൂന്നു വരെ റസ്റ്റാറന്റ് പ്രവർത്തിക്കും. കേരള സ്റ്റൈൽ മീൻ കറി മീൽസും നെയ്ച്ചോറും ഇറച്ചിയും (സ്പെഷൽ ഇറച്ചി ചോറ്) അത്താഴത്തിനായി പ്രത്യേകം തയാറാക്കിയിട്ടുണ്ട്.. ഗുദൈബിയ അൽ ഹംറ സിനിമക്കുസമീപം, കുവൈത്ത് പള്ളിക്കടുത്ത് വിശാലമായ കാർ പാർക്കിങ് സൗകര്യത്തോടെയാണ് റസ്റ്റാറന്റ് പ്രവർത്തിക്കുന്നത്. തിരക്ക് ഒഴിവാക്കി ഭക്ഷണം വേഗത്തിൽ വാങ്ങാൻ പ്രത്യേക കൗണ്ടറുകളും ഹോം ഡെലിവറി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ടേക്ക് എവേ: 33494080, റസ്റ്റാറന്റ് 33626322.
വൈകിട്ട് 4 മുതൽ രാത്രി 3 വരെ കട തുറന്നു പ്രവർത്തിക്കും.
മികച്ച ഇഫ്താർ പാക്കേജുകൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.