Posted On
date_range Updated On
date_range പാർക്ക് ചെയ്ത വാഹനങ്ങളിൽനിന്ന് മോഷണം: പ്രതി പിടിയിൽ
മനാമ: പാർക്ക് ചെയ്ത വാഹനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ 40 കാരനായ പ്രതിയെ പിടികൂടിയതായി ഉത്തര മേഖല പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. പണവും ബാങ്ക് കാർഡുകളുമാണ് വിവിധ വാഹനങ്ങളിൽനിന്നും മോഷ്ടിച്ചത്. മോഷ്ടിച്ച വസ്തുക്കളിൽ വിലപിടിപ്പുള്ളവ വിൽപന നടത്തുകയും സ്വന്തമായി ഉപയോഗിക്കുകയും ചെയ്തിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
മോഷണം സംബന്ധിച്ച് നിരവധിപേർ പരാതി നൽകിയിരുന്നു. മോഷണത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രതിയെ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.