സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സന്ദർശനത്തിനെത്തിയ എസ്.സി.എച്ച് ചെയർമാനും ആരോഗ്യ മന്ത്രിയും




ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സൽമാനിയയിലെത്തി വിലയിരുത്തി എസ്.സി.എച്ച് ചെയർമാനും ആരോഗ്യ മന്ത്രിയും

മനാമ: വിദേശികൾക്കായുള്ള ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രവർത്തനസജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനായി സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (എസ്.സി.എച്ച്) ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് ആൽ സയ്യിദ് ജവാദ് ഹസനും സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സന്ദർശനം നടത്തി.

പദ്ധതിയുടെ ഭാഗമായി രോഗികളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ, ആരോഗ്യ സേവനങ്ങളുടെ വിതരണം, സേവന നിലവാരം ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവ സന്ദർശനത്തിൽ പ്രധാനമായും വിലയിരുത്തി. ആരോഗ്യ മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും വിഭവങ്ങളുടെ മികച്ച ഉപയോഗത്തിനും സേവനങ്ങളുടെ സുസ്ഥിരതയ്ക്കും ഇൻഷുറൻസ് പദ്ധതിയുടെ ഘട്ടംഘട്ടമായുള്ള പ്രവർത്തനം സഹായകരമാകുമെന്ന് എസ്.സി.എച്ച് ചെയർമാൻ ചൂണ്ടിക്കാട്ടി. ബഹ്റൈൻ പൗരന്മാർക്ക് ലഭിക്കുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തെയും തുടർച്ചയെയും ബാധിക്കാത്ത രീതിയിൽ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ആശുപത്രികളിലെ മെഡിക്കൽ, നഴ്സിങ്, ഭരണനിർവഹണ ജീവനക്കാർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ആരോഗ്യ സംരക്ഷണം കൂടുതൽ സുസ്ഥിരവും കാര്യക്ഷമവുമാക്കാനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല വ്യക്തമാക്കി. സ്വദേശികൾക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങളും വിദേശികൾക്ക് ചിട്ടയായ ആരോഗ്യ പരിചരണവും ഉറപ്പാക്കാൻ ആരോഗ്യ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണവും തുടർച്ചയായ വിലയിരുത്തലുകളും അനിവാര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - New Expat Health Insurance in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.