മനാമ: ബഹ്റൈനിലെ വിവിധ മേഖലകളെ ഒരു സ്ഥലത്ത് ലഭ്യമാക്കുന്ന യു ആപ്പിന്റെ പരീക്ഷണ തുടക്കം ഈ മാസാവസാനത്തോടെയുണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പരീക്ഷണ ഘട്ടത്തിൽ 10,000 ഉപഭോക്താക്കളെ അംഗങ്ങളായി ചേർക്കും. മാർച്ച് ആദ്യത്തോടെ എല്ലാവർക്കും ലഭ്യമാകുന്ന രൂപത്തിൽ ആപ് മാറ്റിയെടുക്കും.
ഗൂഗ്ൾ േപ്ല സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ ഇത് ലഭിക്കും. ഒരു വ്യക്തിയുടെ ദൈനംദിന ആവശ്യങ്ങൾ നിർവഹിക്കാൻ സാധിക്കുന്ന രൂപത്തിലാണ് ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്.
വിവിധ മേഖലകളിലുള്ളവരുടെ സഹായം ഒരൊറ്റ ആപ്പിലൂടെ ലഭിക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ സാധ്യമാകുന്നത്.
ഭക്ഷണം, പാനീയം, ആരോഗ്യം, വസ്ത്രം തുടങ്ങി എല്ലാം ലഭ്യമാക്കാൻ സാധിക്കുന്ന ഒന്നായിരിക്കും ആപ്ലിക്കേ
ഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.