അഭിമാനത്തോടെ നാം കൊണ്ട് നടന്ന പാസ്പോർട്ടും രേഖയല്ല

വിദേശത്തു ജീവിക്കുന്ന പ്രവാസികളായ നാം അഭിമാന പൂർവ്വം കൊണ്ട് നടന്ന പാസ്പോർട് രാജ്യത്തെ പൗരൻ ആണ് എന്ന് തെളിയിക്കുന്നതിനുള്ള രേഖ അല്ല എന്ന് പറഞ്ഞിരിക്കുന്നു. പിന്നെ നാം മറ്റൊരു രാജ്യത്ത് പ്രവാസം നയിക്കുമ്പോൾ ഇന്ത്യൻ ആണ് എന്ന് തെളിയിക്കാൻ കൊണ്ട് നടക്കേണ്ട രേഖ എന്താണ്, കൈരേഖയാണോ? ഈ പാസ്പോർട്ട് ലഭിക്കാൻ നാം എന്തൊക്കെ രേഖകൾ സമർപ്പിച്ചതാണ്, അതിനു പുറമെ പൊലീസ് വെരിഫിക്കേഷനും ഉൾപ്പടെ കഴിഞ്ഞു. അശോക സ്തംഭം പതിച്ച ആ പോസ്‌പോർട് കേവലം യാത്ര രേഖയായി മാത്രം തരം താഴ്ത്തിത്തിയിരിക്കുകയാണിപ്പോൾ. ഒന്ന് പറഞ്ഞാൽ ബസിൽ യാത്ര ചെയ്യാൻ നാം ഉപയോഗിക്കുന്ന ടിക്കറ്റിനു സമാനമായി മാറി പാസ്പോർട്ടും.

കാലം മുന്നോട്ട് പോകുന്തോറും സ്വന്തം ജനതയെ നിരന്തരം ഇതുപോലെ ഉള്ള രേഖകളിൽ കുടുക്കി സർക്കാർ ഓഫിസുകളിൽ ജീവിതം കുരുക്കി ഇടുന്ന കാഴ്ചയാണ് ഇ അടുത്ത കാലങ്ങളിൽ നിരന്തരം നാം കണ്ട് കൊണ്ടിരിക്കുന്നത്.

ഇതുപോലുള്ള നിയമങ്ങളും, രാജ്യത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രവാസി സമൂഹത്തിന്റെ ശബ്ദമായി ഇതിനെതിരെ പ്രവാസ ലോകത്തുള്ള കൂട്ടായ്മകളുടെയും പ്രവാസി കമീഷൻ പോലുള്ള ലോക കേരള സഭപോലുള്ള സ്ഥാനമങ്ങൾ വഹിക്കുന്നരുടെ കൂട്ടമായ പ്രതിഷേധങ്ങളും നിയമ നടപടികളും ഉണ്ടാകേണ്ടതുണ്ട്. 

Tags:    
News Summary - The passport we proudly carried is not a document.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.