വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു പരിശോധനക്കിടെ
മനാമ: രാജ്യത്തെ വിപണികളിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു വിവിധ വിപണികളിലും വെയർഹൗസുകളിലും നേരിട്ട് സന്ദർശനം നടത്തി.
ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി സഹകരിച്ചാണ് മന്ത്രി പരിശോധനകൾ നടത്തിയത്. വിപണികളിൽ അവശ്യസാധനങ്ങൾ ആവശ്യത്തിന് ലഭ്യമാണെന്നും വിതരണ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ സ്ഥിരീകരിച്ചു.
വിപണിയിൽ അനാവശ്യമായ വിലക്കയറ്റം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിലനിലവാരം സ്ഥിരമായി തുടരുന്നുവെന്നും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കർശനമായ നിരീക്ഷണവും പരിശോധനകളും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സാധനങ്ങൾ പൂഴ്ത്തിവെക്കുകയോ അമിതവില ഈടാക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടികളും സ്വീകരിക്കും. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ ഭക്ഷ്യസാധനങ്ങളുടെ കരുതലുണ്ടെന്നും മന്ത്രാലയം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.